Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഇടുക്കി വനമേഖലയിൽ കൂറ്റൻ കാട്ടു പോത്തുകൾ

24 Oct 2024 13:02 IST

ജേർണലിസ്റ്റ്

Share News :

ഇടുക്കി: ഇടുക്കിയിലെ പെരിയാർ ടൈഗർ റിസർവ്വിൽ കാട്ടുപോത്തുകളുടെ എണ്ണം പെരുകുന്നു. ഇത് വനാതിർത്തിയോടുചേർന്നുള്ള ജനവാസ മേഖലയിൽ ജനങ്ങളുടെ ജീവനും  കാർഷിക വിളകളുടെ നാശത്തിനുമിടയാക്കുന്നതായി പരാതി ഉയരുന്നു.

 വനാതിർത്തിയോട് ചേർന്നുള്ള ആന വച്ചാൽ , റോസാ പുക്കണ്ടം, സ്പി റിംഗ് വാലി, മുല്ലയാർ , ,തൊണ്ടിയാർ തുടങ്ങിയ ജനവാസ പ്രദേശങ്ങളെല്ലാം കാട്ടു പോത്തുകളുടെ വിഹാര കേന്ദ്രങ്ങളാണ്. ഈ പ്രദേശങ്ങളിൽ കാട്ടുപോത്തുകളുടെ ആക്രമണവും ഇടക്കിടെ ഉണ്ടാകാറുണ്ട്. സ്പി റിംഗ് വാലിയിൽ പല തവണ കർഷകർക്കുനേരെ കാട്ടുപോത്തുകളുടെ ആക്രമണം ഉണ്ടായി. പത്തും മുപ്പതും എണ്ണമുള്ള കുട്ടമായാണ് കാട്ടുപോത്തുകൾ എത്തുന്നത്. കാട്ടു പോത്തുകളുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ഒരു കർഷകൻ ഇപ്പഴും എഴുന്നേറ്റ് നടക്കാനാകാതെ കിടക്കയിൽ തന്നെയാണ്.

മുല്ലയാറിലെയും തൊണ്ടിയാറിലെയും ഏല തോട്ടങ്ങളിൽ കാട്ടു പോത്ത് മാത്രമല്ല ആനയും ,മ്ലാവുമെല്ലാം കൂട്ടമായെത്തി കൃഷി നശിപ്പിക്കുന്നത് നിത്യ സംഭവമാണ്. വന്യമൃഗങ്ങളുടെ ശല്ല്യത്തിൽ നിന്ന് ജനവാസ മേഖലയെ സംരക്ഷിക്കാനും ജനങ്ങളുടെ ജീവനു സുരക്ഷിതത്വം ഉറപ്പുവരുത്തുവാനും വനം വകുപ്പ് നടപടികൾ സ്വീകരിക്കണമെന്ന ശബ്ദം ഉയർന്നിരിക്കുകയാണിപ്പോൾ

Follow us on :

More in Related News