Tue Dec 12, 2023 10:56 PM 1ST
Location
Sign In
19 Jul 2024 14:37 IST
Share News :
കൊല്ലം: അഞ്ചലിൽ വൻ മയക്കുമരുന്ന് വേട്ട. ന്യൂജെൻ മയക്കുമരുന്നുമായെത്തിയ യുവാക്കളെ പോലീസ് സാഹസികമായി പിടികൂടി. അഞ്ചൽ സ്വദേശികളായ അലി ഷർബാൻ, മനോജ് എന്നിവരാണ് 13 ഗ്രാം എംഡിഎംഎയുമായി അറസ്റ്റിലായത്. വാഹന പരിശോധനക്കിടെ കാറിൽ അമിത വേഗതയിലെത്തി രക്ഷപ്പെടാൻ ശ്രമിച്ച പ്രതികളെ പോലീസ് സാഹസികമായി പിന്തുടർന്ന് പിടികൂടുകയായിരുന്നു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കൊല്ലം റൂറൽ ഡാൻസഫ് സംഘത്തിൻ്റെയും അഞ്ചൽ പോലീസിന്റേയും പരിശോധനയിലാണ് യുവാക്കൾ കുടുങ്ങിയത്. ആലഞ്ചേരി ചണ്ണപ്പേട്ട റോഡിൽ നീല സ്വിഫ്റ്റ് കാറിലെത്തിയ അഞ്ചൽ സ്വദേശികളായ അലി ഷർബാൻ, മനോജ് എന്നിവരോട് വാഹനം നിർത്താൻ ആവശ്യപ്പെട്ടു. എന്നാൽ പോലീസിനെ വെട്ടിച്ച് അമിത വേഗതയിൽ പ്രതികൾ കാറുമായി പാഞ്ഞു. പിന്തുടർന്ന പോലീസ് സംഘം ആലഞ്ചേരി ഓർത്തഡോക്‌സ് പള്ളിക്ക് സമീപം വച്ച് കാർ തടഞ്ഞു.കാറിൽ നിന്നും ഇറങ്ങിയ പ്രതികൾ സമീപത്തെ മതിൽ ചാടി രക്ഷപെടാൻ ശ്രമിച്ചെങ്കിലും പോലീസ് സിനിമാ സ്റ്റൈലിൽ സാഹസികമായി പിടികൂടുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് വാഹനത്തിനുള്ളിൽ സിഗരറ്റ് കവറിനുള്ളിൽ ഒളിപ്പിച്ച നിലയിൽ 13 ഗ്രാം എംഡിഎംഎ കണ്ടെടുത്തത്. മയക്കുമരുന്ന് അളക്കുന്നതിനായുള്ള ഇലട്രോണിക്സ് ത്രാസും കാറിൽ നിന്നും പിടികൂടി. ബെംഗളൂരുവിൽ നിന്നാണ് പ്രതികൾ മയക്കുമരുന്ന് വാങ്ങിയതെന്ന് പോലീസ് കണ്ടെത്തി. വിൽപനയ്ക്ക് വേണ്ടിയാണോ കേരളത്തിലേക്ക് എംഡിഎംഎ എത്തിച്ചതെന്ന് സംശയമുണ്ട്. മയക്കുമരുന്ന് കടത്തിൽ കൂടുതൽ ഇടപാടുകാരുണ്ടോ എന്ന് പോലീസ് അന്വേഷിച്ച് വരികയാണ്.
Follow us on :
More in Related News
Please select your location.