Tue Dec 12, 2023 10:56 PM 1ST

Location  

Sign In

തിരൂരങ്ങാടി ഗവ: ഹയർ സെക്കണ്ടറി സ്കൂൾ ഗ്രൗണ്ട് നവീകരണ പ്രവർത്തി അനിശ്ചിതത്വം മാറി; പ്രവർത്തി ഉടൻ ആരംഭിക്കാൻ തീരുമാനം.

12 Jul 2024 10:07 IST

Jithu Vijay

Share News :



തിരൂരങ്ങാടി : തിരൂരങ്ങാടി ഗവ:ഹയർ സെക്കണ്ടറി സ്കൂൾ ഗ്രൗണ്ട് നവീകരണ പ്രവർത്തിയിലുണ്ടായ അനിശ്ചിതത്വം നീങ്ങി. തിരുവനന്തപുരത്ത് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടിയുടെ അദ്ധ്യക്ഷതയിൽ മന്ത്രിയുടെ ചേംബറിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. ഒരാഴ്ചക്കുള്ളിൽ പുതിയ ഡിസൈൻ നിർവ്വഹണ ഏജൻസിയായ കിറ്റ്കോ തയ്യാറാക്കുവാനും രണ്ടാഴ്ചക്കുള്ളിൽ കിഫ്ബി അംഗീകാരം നൽകുവാനും ഒരു മാസത്തിനുള്ളിൽ ടെണ്ടർ ചെയ്യാനും ആറ് മാസത്തിനുള്ളിൽ നിർമ്മാണം പൂർത്തീകരിക്കുവാനും തീരുമാനമായി.

തീരുമാനം നടപ്പിലാക്കുന്നതിൽ വീഴ്ച വരുത്തരുതെന്ന് മന്ത്രി ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കും കിഫ്ബി , കിറ്റ്കോ ഏജൻസികൾക്കും കർശനമായ നിർദേശം നൽകുകയും ചെയ്തു.

  

യോഗത്തിൽ മണ്ഡലം എം.എൽഎ .കെ. പി. എ മജീദ്, തിരൂരങ്ങാടി നഗര സഭ ചെയർമാൻ കെ. പി .മുഹമ്മദ്‌ കുട്ടി, പൊതുവിദ്യാഭ്യാസ വകുപ്പ് ഡയരക്ടർ ഷാനവാസ്‌ ഐ.എ.എസ് ,സ്കൂൾ പി. ടി. എ പ്രസിഡന്റ്‌ ഓസ്കാർ റഷീദ്, എസ്. എം. സി ചെയർമാൻ അബ്ദുൽ റഹീം പൂകത്ത് , സ്കൂൾ പ്രിൻസിപ്പാൾ ലിജി ജെയിംസ്, ആർ .ഡി . ഡി .ഇൻ ചാർജ് സലീം, അഷ്‌റഫ്‌ കലത്തിങ്ങൽ പാറ , ടി.കെ. നാസർ,കിഫ്‌ബി ഉദ്യോഗസ്ഥർ, കിറ്റ്കോ ഉദ്യോഗസ്ഥർ, വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

Follow us on :

Tags:

More in Related News