Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പൊൻമുണ്ടം - തിരൂർ ബൈപ്പാസിൻ്റെ ഒന്നാം റീച്ചിലെ റെയിൽവേ മേൽപ്പാലത്തിൻ്റെ അപ്രോച്ച് ബ്രിഡ്ജ് പ്രവൃത്തിക്കായി 33 കോടി രൂപയുടെ ഭരണാനുമതിയായി

12 Jun 2024 18:27 IST

Jithu Vijay

Share News :

മലപ്പുറം : പൊൻമുണ്ടം - തിരൂർ  ബൈപ്പാസിൻ്റെ ഒന്നാം റീച്ചിലെ റെയിൽവേ മേൽപ്പാലത്തിൻ്റെ അപ്രോച്ച് ബ്രിഡ്ജ് പ്രവൃത്തിക്കായി 33 കോടി രൂപയുടെ ഭരണാനുമതിയായി. സെൻട്രൽ റോഡ് ഇൻഫ്രാസ്ട്രെക്ചർ ഫണ്ട് (C'RIF ) സേതു ബന്ധൻ - പ്രൊജക്ട് വഴിയാണ് മുന്നൂറ്റി അമ്പതു മീറ്റർ അപ്രോച്ച് ബ്രിഡ്ജും റോഡും നിർമ്മിക്കുന്നതിനാണ് പദ്ധതി. വർഷങ്ങളായി മുടങ്ങിക്കിടന്ന ഈ പദ്ധതി അടിയന്തിരമായി നടപ്പാക്കണമെന്ന ബഹു. സംസ്ഥാന ന്യൂനപക്ഷ ക്ഷേമ,കായിക വഖഫ്, ഹജ്ജ് റെയിൽവേ വകുപ്പ് മന്ത്രി ശ്രീ. വി. അബ്ദു റഹിമാൻ ഇടപെട്ടതിനെ തുടർന്നാണ് സംസ്ഥാന സർക്കാർ CRIF പദ്ധതിയിൽ ഈ പ്രവൃത്തി ഉൾപ്പെടുത്തിയത്. 



തിരൂർ പോലീസ് ലൈനിൽ തുടങ്ങി ഏഴൂർ പി സി പടിയിലേക്ക് എത്തിച്ചേർന്ന്  കോട്ടിലത്തറ മനക്കടവ് പാലം വഴി ബംഗ്ലാം കുന്നിലേക്ക് എത്തിച്ചേരുന്നതിന് ഈ പ്രവൃത്തി പൂർത്തീകരിക്കുന്നതോടെ സാധിക്കും. - തിരൂർ ഭാഗത്തുനിന്നും ദേശീയ പാതയിലേക്കും, കാടാമ്പുഴ ക്ഷേത്രം, മൂന്നാക്കൽ പള്ളി, പുതിയങ്ങാടി ഹനുമാൻ കാവ്, തുടങ്ങി വിവിധ ആരാധനാലയങ്ങളിലേക്കുള്ള തീർത്ഥാടകർക്കും എളുപ്പിത്തിൽ എത്തിച്ചേരാനും ഈ വഴി ഉപകരിക്കും.  

-2015 ൽ പണിത പാലത്തിനും റോഡിനും അപ്രോച്ച് റോഡ് നിർമ്മിക്കാതിരുന്നത് വലിയ വിമർശനമുയർന്നിരുന്നു. അവസാന യു ഡി എഫ് സർക്കാരിൻ്റെ കാലത്ത് സ്ഥലവും പണവും ലഭ്യമാക്കാതെ പാലം നിർമ്മിച്ചതും തുടർന്നു തിരൂരിനെ പ്രതിനിധീകരിച്ച ജനപ്രതിനിധികളുടെ അലംഭാവവും പദ്ധതി പാതിവഴിയിലാകാൻ കാരണമായതിനാൽ രണ്ടാം പിണറായി വിജയൻ സർക്കാരിൽ മന്ത്രിയായി ചുമതലയേറ്റ ശ്രീ. വി. അബ്ദുറഹിമാന് തിരൂർ പൗരാവലിയും വിവിധ സംഘടനകളും നിവേദനം നൽകിയിരുന്നു. അവർക്ക് അദ്ദേഹം നൽകിയ ഉറപ്പാണ് ഇപ്പോൾ പാലിക്കപ്പെട്ടിരിക്കുന്നത്.


 

പൊൻമുണ്ടം ബൈപാസിൻ്റെ നാലാം റീച്ച് BMBC ചെയ്ത് നവീകരിക്കുന്നതിന് PWD ഇതിനോടകം 2 കോടി രൂപ അനുവദിച്ചിട്ടുണ്ട്. കോട്ടിലത്തറ പാലം നിർമ്മിക്കുന്നതിന് 14 കോടി രൂപയുടെ ഭരണാനുമതിയും ലഭിച്ചു. ഈ മൂന്നു പ്രവൃത്തികളും ഉടൻ തന്നെ ആരംഭിച്ച് സമയബന്ധിതമായി പൂർത്തീകരിക്കുമെന്ന് മന്ത്രി. വി. അബ്ദുറഹിമാൻ അറിയിച്ചു.

Follow us on :

Tags:

More in Related News