Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വീട് കുത്തിത്തുറന്ന് മോഷണം നടത്തിയ കേസിൽ പ്രതികൾ പിടിയിൽ

08 Sep 2024 20:15 IST

Anvar Kaitharam

Share News :

വീട് കുത്തിത്തുറന്ന് മോഷണം നടത്തിയ കേസിൽ പ്രതികൾ പിടിയിൽ


പറവൂർ: വീട് കുത്തിത്തുറന്ന് മോഷണം നടത്തിയ കേസിൽ 4 പേരെ വരാപ്പുഴ പോലീസ് അറസ്റ്റ് ചെയ്തു. കലൂർ എസ് ആർ എം റോഡിൽ വാടകയ്ക്ക് താമസിക്കുന്ന വടുതല, ചേരാനല്ലൂർ എലിങ്ങാട്ട് വീട്ടിൽ ഷാലി ഷാജി (24), ഷോൺ ഷാജി (22) , വടുതല, ചേരാനല്ലൂർ പാമ്മിട്ട് തുണ്ടിയിൽ വീട്ടിൽ ലക്ഷ്മണപ്പെരുമാൾ നായ്ക്കർ (കുട്ടാപ്പി 39) എന്നിവരാണ് പിടിയിലായത്. 

കഴിഞ്ഞ ജൂലൈ 19 ന് അർദ്ധരാത്രിയിൽ പ്രതികൾ ആലങ്ങാട് വർഗീസ് എന്നയാളുടെ വീടിൻ്റെ രണ്ടാം നിലയിൽ ഹാളിൽ നിന്ന് സിറ്റൗട്ടിലേക്ക് കടക്കാനുള്ള വാതിൽ കുത്തിപ്പൊളിച്ച് അകത്തു കടന്ന് ചെമ്പുകുടം, നിലവിളക്ക്, വാച്ച്, മൊബൈൽ ഫോൺ എന്നിങ്ങനെ 45,000 രൂപ വിലപിടിപ്പുള്ള സാധനങ്ങളാണ് മോഷ്ടിച്ചത്. ഇൻസ്പെക്ടർ പ്രശാന്ത് ക്ലിന്റ് എസ് ഐ മാരായ സന്തോഷ്, രെജു, എ എസ് ഐ സുഭാഷ് സി പി ഒ മാരായ ഹരീഷ്. എസ്.നായർ, എം.വി.ബിനോയ്, സി പി ഒ യാസർ എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻ്റ് ചെയ്തു.

Follow us on :

More in Related News