Tue Dec 12, 2023 10:56 PM 1ST
Location
Sign In
05 Feb 2025 19:13 IST
Share News :
കുന്ദമംഗലം : സ്വകാര്യ ലോഡ്ജിൽ മുറിയെടുത്ത് മയക്കുമരുന്ന് വിൽപ്പന നടത്താനായി വന്ന രണ്ട് പേർ കുന്ദമംഗലത്തെ ലോഡ്ജിൽ നിന്നും പിടിയിൽ
മുണ്ടിക്കൽത്താഴം കോട്ടാം പറമ്പ് കുന്നുമ്മൽ മിത്തൽ വീട്ടിൽ പി.കെ ഷാഹുൽ ഹമീദ്) , പാലക്കോട്ടുവയൽ, ഐ.എംജി താഴം, പുനത്തിൽ പൊയിൽ വീട്ടിൽ കുക്കുട്ടൻ എന്ന് വിളി പേരുള്ള പി.പി അതുൽ എന്നിവരെയാണ് നാർക്കോട്ടിക്ക് സെൽ അസിസ്റ്റന്റ് കമ്മീഷണർ കെ. എ ബോസിൻ്റെ നേത്യത്വ ത്തിലുള്ള ഡാൻസാഫും , സബ് ഇൻസ്പെക്ടർ ടി.കെ ഉമ്മറിൻ്റെ നേതൃത്വത്തിലുള്ള കുന്ദമംഗലം പോലീസും ചേർന്ന് പിടികൂടിയത്.
കോഴിക്കോട് ജില്ലയിൽ ലഹരിക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുന്നതിൻ്റെ ഭാഗമായി കോഴിക്കോട് സിറ്റി പോലീസ് ഡെപ്പൂട്ടി കമ്മീഷണർ അരുൺ കെ പവിത്രൻ ഐ.പി എസിൻ്റെ നിർദേശത്തെ തുടർന്ന് ജില്ലയിൽ പരിശോധന ശക്തമാക്കിയതിൽ രഹസ്യ വിവരത്തിൽ
കുന്ദമംഗലം ലോഡ്ജ് മുറിയിൽ നടത്തിയ പരിശോധനയിലാണ് 28. 13 ഗ്രാം എം.ഡി എം.എ യുമായി പോലീസ് രണ്ട് പേരെയും പിടികൂടുന്നത്.
ബഗളൂരുവിൽ നിന്നും എം.ഡി.എം.എ കോഴിക്കോട്ടേക്ക് എത്തിച്ച് ചില്ലറ വില്പന നടത്തുന്നവരിൽ പ്രധാനികളാണ് ഇരുവരും . കുന്ദമംഗലം , കാരന്തൂർ ഭാഗങ്ങളിലെ യുവാക്കളെയും , വിദ്യാർത്ഥികളെയും കേന്ദ്രീകരിച്ചാണ് ലഹരി വിൽപന നടത്തുന്നത്. ഏറെ നാളത്തെ നിരീക്ഷണത്തിൽ ഇവരുടെ നീക്കങ്ങൾ മനസിലാക്കിയ പോലീസ് സംഘം വളരെ തന്ത്രപരമായി പിടികൂടുകയായിരുന്നു. ഇവർ രണ്ട് പേരും സ്ഥിരമായി ലഹരി ഉപയോഗിക്കുന്നയാളുകളാണ്.
പിടിയിലായ ഷാഹുലിന് മുമ്പ് കോഴിക്കോട് ജില്ലയിലെ വിവിധ സ്റ്റേഷനുകളിൽ പിടിച്ചു പറി , അടിപിടി , കഞ്ചാവ് കേസ് , പോക്സോ കേസ് എന്നിവയും അതുലിന് കഞ്ചാവ് ഉപയോഗിച്ചതിന് കേസും ഉണ്ടായിരുന്നു
ഡൻസാഫ് എസ്.ഐ മനോജ് ഇടയേടത്ത്, അഖിലേഷ് കെ , അനീഷ് മൂസേൻവീട്,സുനോജ് കാരയിൽ , ലതീഷ് എം.കെ സരുൺകുമാർ പി.കെ , ഷിനോജ് , എം, മഷ്ഹൂർ കെ.എം , ദിനീഷ് പി.കെ , അതുൽ ഇ , കുന്ദമംഗലം സ്റ്റേഷനിലെ എസ്.ഐ ജിബിഷ കെ പി, മുഹമദ്ദ് ഷമീർ , കെഎച്ച്ജി മനോജ് കുമാർ എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്
Follow us on :
Please select your location.