Tue Dec 12, 2023 10:56 PM 1ST
Location
Sign In
05 Jan 2025 16:13 IST
Share News :
വൈക്കം: വൈക്കത്തിന്റെ വിദ്യാഭ്യാസപുരോഗതിയിൽ നിസ്‌തുലസംഭാവനകൾ നൽകിക്കൊണ്ടിരിക്കുന്ന വൈക്കം സെൻ്റ് ലിറ്റിൽ തെരേസാസ് ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിൻ്റെ വജ്രജൂബിലി ആഘോഷത്തിൻ്റെ സമാപനം ജനുവരി 7, 8 തീയ്യതികളിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. സ്‌കൂൾ വജ്രജൂബിലി ആഘോഷസമാപനം, യാത്രയയപ്പ് സമ്മേളനം, അദ്ധ്യാപക രക്ഷാകർത്തൃദിനം എന്നിവ വിപുലമായ പരിപാടികളോടെ നടക്കും. 7 ന് രാവിലെ 10 ന് പതാക ഉയർത്തൽ. തുടർന്ന് വജ്രജൂബിലി സ്‌മാരക ആഡിറ്റോറിയത്തിൻ്റെ വെഞ്ചരിപ്പ്‌കർമ്മം. വൈകിട്ട് 3ന് പൊതുസമ്മേളനം സഹകരണ രജിസ്ട്രേഷൻ വകുപ്പ് മന്ത്രി വി.എൻ വാസവൻ ഉദ്ഘാടനം ചെയ്യും.സ്‌കൂൾ മാനേജർ റവ.ഡോ. ബർക്കുമാൻസ് കൊടയ്ക്കൽ അധ്യക്ഷത വഹിക്കും. അഡ്വ. കെ. ഫ്രാൻസിസ് ജോർജ് എം.പി മുഖ്യ പ്രഭാഷണം നടത്തും. സി.കെ. ആശ എം.എൽ.എ സ്‌മരണിക പ്രകാശനവും വൈക്കം മുൻസിപ്പൽ ചെയർപേഴ്‌സൺ പ്രീതാ രാജേഷ് ഉപഹാരസമർപ്പണവും വാർഡ് കൗൺസിലർ ആർ. സന്തോഷ് പ്രതിഭകളെ ആദരിക്കലും നിർവ്വഹിക്കും.സ്കൂൾ പ്രിൻസിപ്പൽ
സിൽവി തോമസ് കാട്ടേത്ത്, ഹെഡ്മിസ്ട്രസ് മിനി അഗസ്റ്റിൻ പി.ടി.എ പ്രസിഡൻ്റ് എൻ.സി. തോമസ്, സെൻ്റ് ജോസഫ് ഫൊറോന പള്ളി ട്രസ്റ്റി മാത്യു ജോസഫ് കോടാലിച്ചിറ, സോണി പൂതവേലി, അധ്യാപക പ്രതിനിധി ആശ സെബാസ്റ്റ്യൻ, വിദ്യാർത്ഥി പ്രതിനിധി
കുമാരി മരിയറ്റ് ജോസി,സ്‌കൂൾ ലീഡർ കുമാരി സഹല ഫാത്തിമ, ജൂബിലി കൺവീനർ മാത്യു കൂടല്ലി തുടങ്ങിയവർ പ്രസംഗിക്കും.
തുടർന്ന് മ്യൂസിക്കൽ ബാൻ്റ് നടക്കും. 8 ന് വിവിധ കലാപരിപാടികളും നടക്കും.
Follow us on :
Tags:
More in Related News
Please select your location.