Tue Dec 12, 2023 10:56 PM 1ST
Location
Sign In
22 Jul 2024 11:06 IST
Share News :
എസ് എൻ വി സ്കൂൾ നവതി ആഘോഷ സംഘാടക സമിതി
പറവൂർ: നന്ത്യാട്ടുകുന്നം എസ് എൻ വി സംസ്കൃതം ഹയർസെക്കൻഡറി സ്കൂളിൻ്റെ ഒരു വർഷം നീണ്ടു നിൽകുന്ന നവതി ആഘോഷങ്ങൾക്ക് സംഘാടക സമിതി രൂപീകരിച്ചു.
2025 ജൂലയ് 2 ന് സമാപനം കുറിക്കുന്ന രീതിയിൽ അഖിലേന്ത്യ ഇന്റർ സ്കൂൾ വോളി ബോൾ ടൂർണ്ണമെന്റ് ഇന്റർ സ്കൂൾ വനിത ഫുട്ട്ബോൾ ടൂർണ്ണമെന്റ്, ചെസ്സ് ടൂർണ്ണമെന്റ്, കാരാട്ടെ ട്ടുർണ്ണമെന്റ് സംസ്ഥാന വോളി ബോൾ ചാമ്പ്യൻഷിപ്പ്, അന്തർദ്ദേശീയ ശാസ്ത്ര സെമിനാർ, ജോബ് ഫെയർ, കരിയർ ഗയിഡൻസ് , സിനിമ - സീ രിയൽ കലാകാരൻമാരുടെ മെഗാ ഷോ മെഗാ തിരുവാതിര കളി, കൈകൊട്ടി കളി, ശാസ്ത്ര മേളകൾ, കലാ പരിപാടികൾ, പറവൂർ താലൂക്കിലെ വിവിധ സ്ഥലങ്ങളിൽ വിദ്യാർത്ഥികളുടെ നേതൃത്തിൽ കായിക- കല ശാസ്ത്ര പരിപാടികൾ എന്നിവ ഒരു വർഷം നീണ്ടു നിൽക്കുന്ന നവതി ആഘോഷത്തിന്റെ ഭാഗമായി നടത്തുവാൻ യോഗം തീരുമാനിച്ചു. എസ് എൻ ഡി പി യൂണിയൻ ചെയർമാൻ സി എൻ രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ഏഴിക്കര പഞ്ചായത്ത് പ്രസിഡന്റ് എം സി രതീഷ് യോഗം ഉത്ഘാടനം ചെയ്തു യൂണിയൻ കൺവീനർ ഷൈജു മനയ്ക്കപ്പടി മുഖ്യപ്രഭാഷണം നടത്തി.
മുനിസിപ്പൽ ചെയർപേഴ്സൺ ബീന ശശിധരൻ അനുഗ്രഹ പ്രഭാഷണം നടത്തി. അസി. മാനേജർ പിസ് ജയരാജ്, യോഗം ഡയറക്ടർ മാരായ എം പി ബിനു, ഡി.ബാബു യൂണിയൻ കമ്മറ്റി അംഗം കണ്ണൻ കുട്ടുകാട്, പിടി.എ പ്രസിഡന്റ് കെ.ബി സുഭാഷ്, മുൻ പ്രിൻസിപാൾ എം.വി ഷാജി, വി.ബിന്ദു, സി.കെ ബിജു, പ്രമോദ് എന്നിവർ പ്രസംഗിച്ചു. ഭാരവാഹികളായി സി.എൻ രാധാകൃഷ്ണൻ (ചെയർമാൻ), ഷൈജു മനയ്ക്കപ്പടി (ജനറൽ കൺവിനർ), പി എസ് ജയരാജ് (കോഡിനേറ്റർ) എന്നിവരെ തെരഞ്ഞെടുത്തു.
Follow us on :
Tags:
More in Related News
Please select your location.