Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വെച്ചൂർ അച്ചിനകം പള്ളിയിലെ ഊട്ടുതിരുനാളിന് തുടക്കം കുറിച്ച് നടന്ന ദീപക്കാഴ്ച നയനമനോഹരമായി.

11 Jun 2024 20:59 IST

santhosh sharma.v

Share News :

വൈക്കം: വെച്ചൂർ അച്ചിനകം സെൻ്റ് ആൻ്റണീസ് തീർത്ഥാടന ദേവാലയത്തിൽ വിശുദ്ധ അന്തോനീസിൻ്റെ ഊട്ടുതിരുനാളിന് തുടക്കം കുറിച്ചു കൊണ്ടുള്ള ദീപക്കാഴ്ച നയനമനോഹരമായി. 793 -ാം മരണ വാർഷികം അനുസ്മരിച്ചു കൊണ്ട് 793 ദീപങ്ങളാണ് തെളിച്ചത്. ദിവ്യബലിക്കു ശേഷം ഫാ. ബൈജു കണ്ണമ്പിള്ളി ആദ്യ ദീപം തെളിച്ചു. തുടർന്ന് വികാരി ഫാ.ജയ്സൺ കൊളുത്തുവള്ളി,മദർ സുപ്പീരിയർ സിസ്റ്റർ റോസ്മിൻ, തിരുനാൾ കമ്മറ്റി കൺവീനർ വർഗീസ് പുത്തൻതറ, ജോയിൻ്റ് കൺവീനർമാരായ എം.വി.തോമസ്, കെ.പി. ജോസ് എന്നിവർ ദീപം തെളിച്ചു.തുടർന്ന് തീർത്ഥാടകരും ദീപങ്ങൾ തെളിച്ചു. ഫാ ബൈജു കണ്ണമ്പിള്ളി തിരുനാൾ കൊടിയേറ്റിന് കാർമികത്വം വഹിച്ചു. 13 ന് നടക്കുന്ന ഊട്ടുതിരുനാളിൽ അയ്യായിരത്തിലേറെ തീർത്ഥാടകർക്കായി നേർച്ച സദ്യ ഒരുക്കുന്നുണ്ട്.

Follow us on :

More in Related News