Tue Dec 12, 2023 10:56 PM 1ST
Location
Sign In
31 Aug 2024 21:08 IST
Share News :
കടുത്തുരുത്തി: കുറുപ്പന്തറ പുളിന്തറ വളവിൽ കാറും, പാഴ്സൽ ലോറിയും തമ്മിൽ കൂട്ടിയിടിച്ചു. കോട്ടയം ഭാഗത്തേക്ക് പോവുകയായിരുന്ന കാറും, എതിർ ദിശയിൽ നിന്നും എത്തിയ പാഴ്സൽ ലോറിയുമാണ് പുളിന്തറ വളവിൽ പുലർച്ചെ 5 മണിയോടെ കൂട്ടിയിടിച്ചത്.. അപകടത്തിൽ പരിക്കേറ്റ കാർ യാത്രക്കാരെ തെള്ളകത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാറിന്റെ മുൻഭാഗം പൂർണ്ണമായും തകർന്നു.കുറുപ്പന്തറ പുളിന്തറ വളവിൽ അപകടങ്ങൾ നിത്യസംഭവമായിട്ടും വളവ് നിവർത്തുന്നതിനുള്ള നടപടികൾ ഇതുവരെയും അധികാരികളുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല. പലതവണ ഇക്കാര്യം ആവശ്യപ്പെട്ട് ജനപ്രതിനിധികൾക്കും വിവിധ സർക്കാർ വകുപ്പുകൾക്കും നിവേദനം നൽകിയെങ്കിലും നടപടി ഉണ്ടാകുന്നില്ലെന്ന് നാട്ടുകാർ ആരോപിച്ചു. ഏറ്റുമാനൂർ വൈക്കം റോഡിൽ അപകട ഭീഷണി ഉയർത്തുന്ന വളവുകൾ നിവർത്തുമെന്ന അധികാരികളുടെ പ്രഖ്യാപനങ്ങളും നടപ്പാക്കുന്നില്ല. പുളിന്തറ വളവ് നിവരുന്നതും കാത്തുള്ള നാട്ടുകാരുടെയും യാത്രക്കാരുടെയും കാത്തിരിപ്പ് നീളുകയാണ്.
Follow us on :
Tags:
More in Related News
Please select your location.