Tue Dec 12, 2023 10:56 PM 1ST
Location
Sign In
08 Sep 2024 22:43 IST
Share News :
മുക്കം: ജാതിക്കും മതത്തിനും ദേശീയതക്കും അപ്പുറത്ത് മനുഷ്യരെ ഒന്നായി കാണുകയും സ്നേഹിക്കുകയും ചെയ്ത പൂർവികരുടെയും പൈതൃകത്തിൻ്റെയും ഓർമ്മപ്പെടുത്തൽ മനുഷ്യൻ്റെ സംസ്കാരത്തെയും സ്വഭാവത്തെയും ശുദ്ധീകരിക്കുമെന്ന്
എം.എൻ.കാരശ്ശേരി പറഞ്ഞു. മുക്കം, കൊടിയത്തൂർ, കാരശ്ശേരി പ്രദേശങ്ങൾ ഒന്നായിരുന്നുവെന്നും ഒന്നാണെന്നും ഒന്നായിരിക്കണമെന്നും പൂർവികരിലൂടെ ഓർമ്മിപ്പിക്കുന്നതാണ് മുക്കം വിചാരം പ്രസിദ്ധീകരിക്കുന്ന 'സുകൃതം' പുസ്തകമെന്നും അദ്ദേഹം തുടർന്ന് പറഞ്ഞു. .
മുക്കം നഗരസഭയിലെയും കാരശ്ശേരി, കൊടിയത്തൂർഗ്രാമപഞ്ചായത്തുകളിലെയും ശ്രദ്ധേയരായിരുന്ന 400 ലധികം പൂർവ്വികരുടെ ജീവചരിത്രം'ഉൾക്കൊള്ളിച്ചുകൊണ്ട് പ്രസിദ്ധീകരിക്കുന്ന സുകൃതം സ്മരണികയുടെ കവർ ചിത്ര പ്രകാശനംനിർവഹിച്ച്സംസാരിക്കുകയായിരുന്നു അദ്ദേഹം. കാരശ്ശേരി കമ്മ്യൂണിറ്റി ഹാളിൽ നടന്നചടങ്ങിൽ ദേശീയ അധ്യാപക അവാർഡ് ജേതാവ് നിയാസ് ചോല കോപ്പി കോപ്പി ഏറ്റുവാങ്ങി.ചടങ്ങിൽ ആമിന പാറക്കൽ, പി. ടി .സി. മുഹമ്മദ്, ഗിരീഷ് കാരക്കുറ്റി, ഫ്രം കരീം, സി. ഫസൽ ബാബു, മുഹമ്മദ് കക്കാട്, വഹാബ് കളിരിക്കൽ, രാജീവ് സ്മാർട്ട് എന്നിവരെ ആദരിച്ചു.
പി കെ സി മുഹമ്മദ് അധ്യക്ഷത വഹിച്ചു.
എൻ.കെ അബ്ദുറഹിമാൻ, എം സി മുഹമ്മദ്,എ.പി മുരളിധരൻ, സിഗ് നി ദേവരാജ്, രാഹുൽ കൈമല, മജീദ് കൂളിമാട്, ഹമീദ് കഴായിക്കൽ,ടി.കെ അബ്ദുറഹിമാൻ എന്നിവർ സംസാരിച്ചു.സുബൈർ അത്തൂളി സ്വാഗതവും ജി. അബ്ദുൽ അക്ബർ നന്ദിയും പറഞ്ഞു
Follow us on :
Tags:
More in Related News
Please select your location.