Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കോട്ടയം ജില്ല സ്കൂൾ കലോത്സവം ഭക്ഷണശാലയുടെ പാൽ കാച്ചൽ കർമ്മം നടന്നു.

26 Nov 2024 13:08 IST

santhosh sharma.v

Share News :

തലയോലപ്പറമ്പ് : തലയോലപ്പറമ്പിൽ വച്ച് നടക്കുന്ന 35-ാമത് കോട്ടയം

ജില്ലാ സ്കൂൾ കലോത്സവത്തിന്റെ ഭക്ഷണമൊരുക്കലിൻ്റെ ഭാഗമായുള്ള പ്രാരംഭമായി പാൽ കാച്ചൽ ചടങ്ങ് നടത്തി.

തലയോലപ്പറമ്പ് ഗവ.യു പി സ്കൂളിലാണ് കലോത്സവത്തിൻ്റെ ഭക്ഷണം ഒരുക്കുന്നത്.

ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ സുനി മോൾ എം ആർ തലയോലപ്പറമ്പ് ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് എൻ. ഷാജിമോൾ എന്നിവർ ചേർന്ന് ചടങ്ങ് നിർവ്വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ലിസമ്മ ജോസഫ് , വൈക്കം ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ജോളിമോൾ ഐസക്, ഡോ. സി. എം കുസുമൻ, യു പി സ്കൂൾ എച്ച്. എം ഇൻ ചാർജ്ജ് ആശ, ഭക്ഷണ കമ്മറ്റി കൺവീനർ ടി. രാജേഷ്, കെ. പ്രകാശൻ, ബിനു കെ പവിത്രൻ, എം. എസ് തിരുമേനി, ശ്രീജിത്ത് തുടങ്ങിയവർ പ്രസംഗിച്ചു. നവംബർ 27 മുതൽ 30 വരെ തലയോലപ്പറമ്പ് ഏ.ജെ ജോൺ മെമ്മൊറിയൽ ഗവ.ഹയർ സെക്കൻ്ററി സ്കൂൾ പ്രധാന വേദിയായി നടക്കുന്ന കലോത്സവത്തിൽ പതിനായിരത്തോളം പ്രതിഭകൾ മാറ്റുരയ്ക്കും.

Follow us on :

More in Related News