Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വായിച്ച് വളരാൻ സന്ദേശം നൽകി കുട്ടിപ്രാസംഗികർ അങ്ങാടിയിലെത്തി

19 Jun 2024 19:08 IST

Jithu Vijay

Share News :



തിരൂരങ്ങാടി: പുകയൂർ ഗവൺമെന്റ് എൽ.പി സ്കൂളിൽ വായന ദിനത്തോടനുബന്ധിച്ച് നാട്ടുകാരെ ഉദ്ബുദ്ധരാക്കാൻ കവല പ്രസംഗവുമായി കുരുന്നുകൾ കുന്നത്ത് അങ്ങാടിയിൽ എത്തി. വായനയുടെ പ്രാധാന്യത്തെ കുറിച്ചും മേന്മകളെ കുറിച്ചും കുട്ടികൾ പ്രസംഗിച്ചു. വായനയുടെ മഹത്വം വിളിച്ചോതി സംഗീത ശില്പവും വിദ്യാർത്ഥികൾ അവതരിപ്പിച്ചു. പ്രധാന അധ്യാപിക പി.ഷീജ വായന ദിന സന്ദേശം കൈമാറി. അധ്യാപകരായ സി.ശാരി, ടി.ഇന്ദുലേഖ, കെ.രജിത എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

Follow us on :

Tags:

More in Related News