Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കമലക്കട്ടിയില്‍ നിരീക്ഷണ ക്യാമറകള്‍ സ്ഥാപിച്ചു

02 Mar 2026 19:45 IST

കൊടകരീയം നാട്ടുവാര്‍ത്ത

Share News :

 കമലക്കട്ടിയില്‍ നിരീക്ഷണ ക്യാമറകള്‍ സ്ഥാപിച്ചു

വെള്ളിക്കുളങ്ങര: മാലിന്യനിക്ഷേപം അടക്കമുള്ള സാമൂഹിക വിരുദഗ്ധ പ്രവര്‍ത്തനങ്ങള്‍ തടയുന്നതിനായി വെള്ളിക്കുളങ്ങര-ചാലക്കുടി റോഡിലെ കമലക്കട്ടി പ്രദേശത്ത് നിരീക്ഷണ ക്യാമറകള്‍ സ്ഥാപിച്ചു. മറ്റത്തൂര്‍,കോടശേരി പഞ്ചായത്തുകളുടെ അതിര്‍ത്തിയിലുള്ള കമലക്കട്ടി തേക്കുതോട്ടത്തിലെ വിജനപ്രദേശത്തുകൂടിയാണ് വെള്ളിക്കുളങ്ങരയില്‍ നിന്ന് ചാലക്കുടിയിലേക്കുള്ള റോഡ് കടന്നുപോകുന്നത്. ബിഎംബിസി നിലവാരത്തില്‍ നവീകരിച്ച ഈ റോഡിലെ കമലക്കട്ടി ഭാഗത്ത് വര്‍ഷങ്ങളായുള്ള മാലിന്യനിക്ഷേപം യാത്രക്കാര്‍ക്ക് ദുരിതമാണ്. മഴക്കാലമായാല്‍ മൂക്കുപൊത്താതെ ഇതുവഴി കടന്നുപോകാനാവില്ല. മാലിന്യം തിന്നാനെത്തുന്ന തെരുവുനായക്കളും കുറുക്കന്‍മാരും ഇരുചക്രവാഹനയാത്രക്കാര്‍ക്ക് പേടിസ്വപ്‌നമായിരുന്നു. വിജനമായ ഈ പ്രദേശത്ത് മാലിന്യം നിക്ഷേപിക്കാനെത്തുന്നവരെ കണ്ടെത്തുന്നതിനായി നിരീക്ഷണ ക്യാമറ സ്ഥാപിക്കണമെന്ന് വെള്ളിക്കുളങ്ങരയിലെ പ്രകൃതി സംരക്ഷണ സമിതി, സേവ്‌സ് , വ്യാപാരി വ്യവസായി ഏകോപന സമിതി തുടങ്ങിയ സംഘടനകള്‍ വര്‍ഷങ്ങളായി ആവശ്യപ്പെട്ടുവരികയായിരുന്നു. കോടശേരി പഞ്ചായത്തധികൃതരാണ് ഇവിടെ നിരീക്ഷണ ക്യാമറ സ്ഥാപിച്ചത്.


Follow us on :

More in Related News