Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ചൊക്രമുടിയിലെ വിവാദ ഭൂമി കൈയേറ്റം: 44 പേര്‍ക്ക് കൈവശാവകാശ രേഖകള്‍ തെളിയിക്കാന്‍ നോട്ടീസ്

05 Oct 2024 17:52 IST

ജേർണലിസ്റ്റ്

Share News :

കുഞ്ചിത്തണ്ണി:ബൈസണ്‍വാലി വില്ലേജിലെ ചൊക്രമുടിയില്‍ ഭൂമി വാങ്ങിയ 44 പേര്‍ക്ക് അവരുടെ കൈവശാവകാശം തെളിയിക്കുന്ന രേഖകള്‍ പരിശോധിക്കുന്നതിന് 14 ന് ഹാജരാകാന്‍ ആവശ്യപ്പെട്ട് ദേവികുളം സബ് കലക്ടര്‍ നോട്ടീസ് നല്‍കി. പട്ടയപ്രകാരമുള്ള ഭൂമിയില്‍ അവകാശവും അധികാരവും ലഭിച്ച പ്രമാണങ്ങളും, കൈവശാവകാശം തെളിയിക്കുന്ന അസല്‍ രേഖകളും, തിരിച്ചറിയല്‍ രേഖകളുമായി സബ് കലക്ടറുടെ ഓഫീസില്‍ ഹാജരാകാനാണ് നിര്‍ദേശം. രേഖകളുമായി ഹാജരായില്ലെങ്കില്‍ ഇതുമായി ബന്ധപ്പെട്ട് യാതൊന്നും ബോധിപ്പിക്കാനില്ല എന്ന നിഗമനത്തില്‍ തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും നോട്ടീസിലുണ്ട്. സര്‍വേ നമ്പര്‍ 35 ല്‍ ഉള്‍പ്പെട്ട എല്‍.എ 219/65, 233/65, 501/70, 504/70, 926/69 എന്നീ പട്ടയങ്ങളും, ഇതുമായി ബന്ധപ്പെട്ട ആധാരങ്ങളും തണ്ടപ്പേരുകളും പരിശോധിക്കുന്നതിനാണ് റവന്യു വകുപ്പ് നടപടി സ്വീകരിച്ചിരിക്കുന്നത്. ഭൂമി വാങ്ങിയവരില്‍ ഭൂരിപക്ഷം പേരും ഇതര ജില്ലകളില്‍ നിന്നുള്ളവരാണ്.


Follow us on :

More in Related News