Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ആളൂര്‍ പറമ്പിറോഡ് ജങ്ഷനില്‍ അപകടങ്ങള്‍ വര്‍ധിക്കുന്നു 

27 Mar 2024 17:53 IST

ENLIGHT REPORTER KODAKARA

Share News :


ആളൂര്‍:  പഞ്ചായത്തിലെ പറമ്പിറോഡ് ജങ്ഷനില്‍ അപകടങ്ങള്‍ പതിവാകുന്നു. അപകട മുന്നറിയിപ്പു നല്‍കുന്ന സൂചനബോര്‍ഡുകളോ സിഗ്‌നല്‍ സംവിധാനങ്ങളോ ഇല്ലാത്തതാണ് ഈ ജങ്ഷനെ അപകടക്കവലയാക്കി മാറ്റുന്നത്.
കൊടകര കൊടുങ്ങല്ലൂര്‍ സംസ്ഥാന പാതയിലാണ് പറമ്പിറോഡ് ജങ്ഷനുള്ളത്. അങ്കമാലി മണ്ണുത്തി ദേശീയപാതയേയും മൂന്നുപീടിക പോട്ട സംസ്ഥാന പാതയേയും ബന്ധിപ്പിക്കുന്ന  പോട്ട ആശ്രമം കവലപുല്ലൂര്‍ റോഡിനേയും ബന്ധിപ്പിക്കുന്ന ചാലക്കുടി എഴുന്നള്ളത്ത് പാത കുറുകെ കടന്നുപോകുന്നതിനാലാണ്  പറമ്പിറോഡ് ജങ്ഷന്‍ നാല്‍ക്കവലയായത്.  ദിനം പ്രതി നൂറുകണക്കിന് വാഹനങ്ങള്‍ കടന്നുപോകുന്ന ഈ നാല്‍ക്കവലയില്‍ അപകടങ്ങള്‍ നിത്യസംഭവമാണ്. അടുത്ത കാലത്തായി പതിനേഴോളം അപകടങ്ങള്‍ ഇവിടെ ഉണ്ടായിട്ടുള്ളതായി പറയുന്നു.നിത്യേനയെന്നോളം അപകടങ്ങള്‍ നടക്കുമ്പോഴും  പറമ്പിറോഡ് ജങ്ഷനില്‍ സിഗ്‌നല്‍ സംവിധാനം സ്ഥാപിക്കാനോ മറ്റ് മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കാനോ അധികാരികള്‍ തയ്യാറായിട്ടില്ല. നവകേരള സദസിലുള്‍പ്പടെ ഈ ആവശ്യം ഉന്നയിച്ച് നിവേദനങ്ങള്‍ സമര്‍പ്പിക്കപ്പെട്ടിട്ടും അനുകൂല നടപടികള്‍ ഇതുവരെ ഉണ്ടായിട്ടില്ല. കൊടകര കൊടുങ്ങല്ലൂര്‍ പാതയിലൂടെ വേഗതയില്‍ വരുന്ന വാഹനങ്ങള്‍ക്ക് പറമ്പിറോഡ് ജങ്ഷനില്‍ നിന്ന് ഇടത്തോട്ടും വലത്തോട്ടുമുള്ള റോഡുകളില്‍ നിന്ന് വരുന്നവാഹനങ്ങളെ പെട്ടെന്ന്  കാണാനാവാത്തതാണ് പലപ്പോഴും അപകടങ്ങള്‍ക്ക് ഇടയാക്കുന്നത്.  നാല്‍ക്കവലയാണെന്ന് സൂചിപ്പിക്കുനന തീരെ ചെറിയൊരു ബോര്‍ഡ് മാത്രമാണ് ഇവിടെയുള്ളത്. കുറഞ്ഞ പക്ഷം ബ്ലിങ്കിങ് സംവിധാനത്തോടു  കൂടിയായ സിഗ്‌നല്‍ ലൈറ്റുകളെങ്കിലും ഇവിടെ സ്ഥാപിക്കണമെന്നാണ് ആവശ്യമുയരുന്നത്.

Follow us on :

More in Related News