Tue Dec 12, 2023 10:56 PM 1ST
Location
Sign In
22 Apr 2024 13:30 IST
Share News :
കൊച്ചി: സുപ്രഭാതം പത്രത്തിൽ തിരഞ്ഞെടുപ്പ്
പരസ്യം പ്രസിദ്ധീകരിച്ചതിൻ്റെ പേരിൽ തെരുവിൽ കത്തിച്ച നടപടി അങ്ങേയറ്റം ലജ്ജകരമാണെന്ന് ഇന്ത്യൻ റിപ്പോർട്ടേഴ്സ് & മീഡിയ പേഴ്സസൺസ് യൂനിയൻ (ഐ.ആർ.എം.യു ) സംസ്ഥാന കമ്മിറ്റി അഭിപ്രായപ്പെട്ടു.. വായനക്കാരന്റെ നിഷ്പക്ഷതയെ പത്രത്തിൽ വരുന്ന വാർത്തകളെയോ
പരസ്യത്തെയോ ഒരു തരത്തിലും ബന്ധപെടുത്തേ
ണ്ടതല്ല. ഏതു തരത്തിലുള്ള പരസ്യം സ്വീകരിക്കണ
മെന്നും പ്രസിദ്ധീകരിക്കണമെന്നും തീരുമാനിക്കേ
ണ്ടത് പത്ര മാനേജ്മെൻ്റുകളാണ്. പരസ്യങ്ങളുടെ ഉള്ളടക്കത്തിന് അതത് മാനേജ്മെൻ്റുകളുടെ രാഷ്ട്രീയ നിലപാടുകളുമായി ബന്ധം ഉണ്ടാവണമെന്നില്ല.
ഈ കാലഘട്ടത്തിലെ ഉത്ബുബുദ്ധരായ വായനക്കാർക്ക് തെറ്റും ശരിയും മനസിലാക്കാനുള്ള കഴിവുണ്ട്. സ്വതന്ത്ര നിലപാടുള്ള പത്രത്തിൽ അടിച്ചേൽപ്പിക്കുന്ന വാർത്തകളും പരസ്യങ്ങളും മാത്രമേ വരാൻ പാടുള്ളു എന്ന ചിന്ത മാറ്റണം. പത്രത്തിൽ വന്ന പരസ്യത്തിൻ്റെ പേരിൽ പത്രം കത്തിക്കുന്ന നിലപാട് ഒരു തരത്തിലും അംഗീകരിക്കാനാവില്ലെന്ന് സംസ്ഥാന കമ്മിറ്റി വിലയിരുത്തി.
പി. കെ .ഹാരിസ് അധ്യക്ഷനായി.ഭാരവാഹികളായ ഉസ്മാൻ അഞ്ചുകുന്ന്, യൂ ടി ബാബു,കുഞ്ഞബ്ദുള്ള
വാളൂർ, പ്രസാദ് കാടാങ്കോട്, പി. കെ. പ്രിയേഷ് കുമാർ, കെ. പി. അഷ്‌റഫ്,അരവിന്ദാക്ഷൻ, സജേഷ് ചന്ദ്രൻ, ജോഷി ജോസഫ്, സുനിൽ കൊട്ടൂർ എന്നിവർ സംസാരിച്ചു.
Follow us on :
Tags:
More in Related News
Please select your location.