Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ദയനീയമായ ഒരു "മ്യാവൂ...മ്യാവൂ .." കരച്ചിൽ കേട്ടിട്ടാണ് നോക്കിയത്..

31 Oct 2024 20:36 IST

ജേർണലിസ്റ്റ്

Share News :

തൊടുപുഴ അമ്പലം റോഡിൽ ആർ.കെ.പിള്ള എന്നയാളുടെ കിണറ്റിൽ പൂച്ച അകപ്പെട്ടു:

ദയനീയമായ ഒരു "മ്യാവൂ...മ്യാവൂ .." കരച്ചിൽ കേട്ടിട്ടാണ് നോക്കിയത്. കിണറ്റിൽ ഒരു പൂച്ചക്കുട്ടി ചാടിയിരിക്കുന്നു.അതൊരു കല്ലിൽ പറ്റിപ്പിടിച്ചിരുന്ന് സങ്കടത്തോടെ അമ്മയെ തേടുകയാണ്. "മ്യാവൂ...മ്യാവൂ .."  കരച്ചിൽ കൂടിക്കൂടി വന്നു.അമ്മപ്പൂച്ചയാകട്ടെ മകളെ തേടി വെപ്രാളത്തോടെ കിണറിനു ചുറ്റും ഓടി നടക്കുകയാണ്. ഒരു നിമിഷം എന്ത് ചെയ്യണമെന്നറിയാതെ പകച്ചു പോയി. അപ്പോഴേക്ക് അയൽക്കാരനും സുഹൃത്തുമായ ബാബു (മുണ്ടമറ്റം ) ഓടിവന്നു."നമുക്ക് ഫയർ ഫോഴ്സിനെ വിളിക്കാം " . 


ഞാൻ ഒന്ന് സംശയിച്ചു. സർക്കാർ സ്ഥാപനമാണ്. മനുഷ്യൻ കിണറ്റിൽ വീഴുന്നതു പോലാണോ ഒരു പൂച്ച..!വരുമോ ? എന്തായലും 101 -ൽ വിളിച്ചു. ഒന്നാം റിങ് തീരുന്നതിനു മുൻപേ അവർ ഫോണെടുത്തു."ഞങ്ങളിതാ എത്തിപ്പോയി." എന്റെ അമ്പരപ്പ് മാറുന്നതിന് മുൻപ് അഞ്ചുദ്യോഗസ്ഥൻമാർ അവരുടെ സന്നാഹങ്ങളുമായി വീട്ട് പടിക്കൽ. എല്ലാം ചെറുപ്പക്കാർ. നാലുപേർ പിടിച്ച ഒരു ഭീമൻ കുട്ടയിൽ കയറി ഒരാൾ കിണറ്റിനുള്ളിലേക്ക് ഇറങ്ങി.കയ്യിലെ കുടുക്കുപയോഗിച്ച് അരുമയായി പൂച്ചക്കുട്ടിയെ പിടിച്ചു.നിമിഷ നേരം കൊണ്ട് എല്ലാവരും കൂടി വലിച്ച് കരയിലേക്ക് കയറ്റി. കാത്തുനിന്ന അമ്മയുടെ അടുത്തേക്ക് കുടുക്കഴിച്ച് കുട്ടിയെ തുറന്നു വിട്ടു. പൂച്ച ഭാഷയിൽ ആ അമ്മ കുട്ടിയെ നിറയെ വഴക്ക് പറഞ്ഞു," മ്യാവൂ...മ്യാവൂ .." അമ്മയും കുട്ടിയും ഓടിപ്പോകുന്നതിനിടക്ക് ആ അമ്മ സ്നേഹത്തോടെ ആ ഉദ്യോഗസ്ഥരെയും നിസ്സഹായനായി നിൽക്കുന്ന എന്നെയും നന്ദിയോടെ ഒന്ന് തിരിഞ്ഞു നോക്കി. ഈ ദീപാവലി ദിനം ധന്യമായതു പോലെ എനിക്ക് തോന്നി. 


സർക്കാർ സ്ഥാപനങ്ങളെല്ലാം മോശമാണെന്ന മുൻവിധി വെച്ച് പുലർത്തുന്ന ഒരാളായിരുന്നു ഞാനും.ഇന്നതു മാറി. മനസ്സിലെ ഇരുട്ടുമാറി ധാരാളം ദീപങ്ങൾ തെളിഞ്ഞതുപോലെ അനുഭവപ്പെട്ടു. ഹാപ്പി ദീപാവലി ...എല്ലാവർക്കും..!!




(കടപ്പാട Prof. RK പിള്ളയുടെ ഫേസ് പോസ്റ്റ്)

Follow us on :

More in Related News