Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഷിരൂരിലെ മണ്ണിടിച്ചില്‍; മലയാളിയായ അര്‍ജുനെ രക്ഷിക്കാന്‍ ഇടപെടല്‍ നിര്‍ദേശിച്ച് കര്‍ണാടക മുഖ്യമന്ത്രി

19 Jul 2024 12:37 IST

- Shafeek cn

Share News :

ബെംഗളൂരു/കോഴിക്കോട്: കര്‍ണാടക ഷിരൂരില്‍ ദേശീയപാതയില്‍ വന്‍ മണ്ണിടിച്ചില്‍ അപകടത്തില്‍പ്പെട്ട മലയാളി ഡ്രൈവര്‍ അര്‍ജുനെ കണ്ടെത്താന്‍ ഇടപെടല്‍. വിഷയത്തില്‍ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ഇടപെട്ടു. കര്‍ണാടക ലോ ആന്‍ഡ് ഓര്‍ഡര്‍ എഡിജിപി ആര്‍ ഹിതേന്ദ്രയോട് അന്വേഷിക്കാന്‍ നിര്‍ദേശം നല്‍കി കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ ഓഫീസ് അറിയിച്ചു .എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ വിളിച്ച് സംസാരിച്ചതിനെ തുടര്‍ന്നാണ് ഇടപെടല്‍.


 ഇന്നാണ് താൻ വിവരം അറിയുന്നതെന്നും ഉദ്യോഗസ്ഥ തലത്തിൽ ബന്ധപ്പെട്ടിട്ടുണ്ടെന്നും അർജുനെ കണ്ടെത്താനുള്ള നടപടിയുണ്ടാകുമെന്നും ഗതാഗത മന്ത്രി കെബി ഗണേഷ് കുമാർ.നാല് ദിവസം മുൻപ് കർണാടക ഷിരൂരിൽ ദേശീയപാതയിൽ വൻ മണ്ണിടിച്ചിൽ അപകടത്തിൽപ്പെട്ട മലയാളി ഡ്രൈവർ അർജുൻറെ രണ്ടാമത്തെ മൊബൈൽ നമ്പറിൽ വിളിച്ചപ്പോൾ വീണ്ടും റിങ് ചെയ്തെന്ന് കുടുംബം. അൽപസമയം മുമ്പ് വിളിച്ചപ്പോഴാണ് ഫോൺ റിങ് ചെയ്തതെന്ന് കുടുംബം പറ‍ഞ്ഞു. രണ്ടാമത്തെ ഫോണിൽ ചാർജ് ഉണ്ടെന്നാണ് കരുതുന്നതെന്നും അർജുൻ മണ്ണിനിടയിലായ ലോറിക്കുള്ളിൽ തന്നെയുണ്ടെന്നാണ് പ്രതീക്ഷയെന്നും അർജുൻറെ ഭാര്യ കൃഷ്ണപ്രിയ പറഞ്ഞു.


സ്ഥിരമായി പോകുന്ന റൂട്ടാണെന്നും ലോറിയിൽ അർജുൻ ഒറ്റക്കാണെന്നും ഭാര്യ പറഞ്ഞു. ഫോൺ റിങ് ചെയ്തതെങ്കിലും ഇതുവരെ പ്രതികരണം ഉണ്ടായിട്ടില്ല. വീണ്ടും നമ്പർ സ്വിച്ച് ഓഫായെന്നും ഭാര്യ പറഞ്ഞു. രണ്ടു ഫോണുകളാണ് അർജുനുള്ളത്. ഇതിൽ ആദ്യത്തെ ഫോൺ നേരത്തെ തന്നെ സ്വിച്ച് ഓഫായിരുന്നു. ഇന്നലെ രണ്ടാമത്തെ ഫോണിലേക്ക് വിളിച്ചപ്പോൾ റിങ് ചെയ്തപ്പോൾ സ്വിച്ച് ഓഫായിരുന്നു. ഇതേ ഫോണിൽ ഇന്ന് രാവിലെ വീണ്ടും വിളിച്ചപ്പോഴാണ് വീണ്ടും റിങ് ചെയ്തതെന്നുമാണ് കുടുംബം പറയുന്നത്.


അർജുൻ തന്നെ ഫോൺ ഓണാക്കി ഓഫാക്കിയതാണോ എന്നാണ് നിലവിൽ കുടുംബത്തിൻറെ സംശയം.അതേസമയം കർണാടക ഗതാഗത മന്ത്രിയായും ആഭ്യന്തര മന്ത്രിയുമായും ബന്ധപ്പെടാൻ ശ്രമിക്കുന്നുണ്ടെന്നും രണ്ടു ദിവസമായിട്ടും വിവരങ്ങൾ വന്നിട്ടില്ലെന്നത് ദൗർഭാഗ്യകരമായ സംഭവമാണെന്നും ഗതാഗത മന്ത്രി ഗണേഷ് കുമാർ പറഞ്ഞു.


നാവികസേനയെ എത്തിയശേഷം രക്ഷാപ്രവർത്തനം ആരംഭിക്കുമെന്നും സംഭവ സ്ഥലത്ത് ഉത്തര കന്നട ജില്ലയിലെ എസ്പി അടക്കമുള്ളവരുണ്ടെന്നും എസ്പിയുമായി സംസാരിച്ചുവെന്നും കോഴിക്കോട് എംപി എംകെ രാഘവൻ പറഞ്ഞു. മണ്ണ് നീക്കം ചെയ്തുള്ള രക്ഷാപ്രവർത്തനവും ഉടനെ ആരംഭിക്കുമെന്നാണ് അറിയിച്ചിട്ടുള്ളത്. ഉത്തര കന്നട ജില്ലയുടെ ചുമതലയുള്ള മന്ത്രിയുമായും ബന്ധപ്പെടുന്നുണ്ട്. കർണാടക മുഖ്യമന്ത്രിയുമായും ആഭ്യന്തര മന്ത്രിയുമായും ബന്ധപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ കനത്ത മഴ രക്ഷാപ്രവർത്തനത്തിന് വെല്ലുവിളിയാണെന്നും അദ്ദേഹം പറഞ്ഞു.


കർണാടക ഷിരൂരിൽ ദേശീയപാതയിൽ നടന്ന വൻ മണ്ണിടിച്ചിൽ അപകടത്തിൽപ്പെട്ട മലയാളി ഡ്രൈവറെക്കുറിച്ച് നാലാം ദിവസവും വിവരം ലഭിച്ചിട്ടില്ല. ജിപിഎസ് സംവിധാനം വഴി പരിശോധിക്കുമ്പോൾ മണ്ണിനടിയിലാണ് ലോറി കിടക്കുന്നത്. കോഴിക്കോട് സ്വദേശി അർജുനായിരുന്നു അപകടപ്പെട്ട ലോറിയുടെ ഡ്രൈവർ. അർജുൻ മടങ്ങിവരുമെന്ന പ്രതീക്ഷയിലാണ് ഭാര്യ കൃഷ്ണ പ്രിയയും കൈക്കുഞ്ഞും. ഫോൺ രണ്ടു തവണ റിങ് ചെയ്തത് കുടുംബത്തിന് പ്രതീക്ഷ നൽകുന്നുണ്ട്. എന്നാൽ നിലവിൽ സ്വിച്ച് ഓഫാണ്. അതേസമയം, രക്ഷാപ്രവർത്തനം കാര്യക്ഷമം അല്ലെന്ന് കുടുംബം ആരോപിചിരുന്നു. സംസ്ഥാന സർക്കാരിന്റെ അടിയന്തര ഇടപെടൽ വേണമെന്ന് ഭാര്യയും സഹോദരിയും ആവശ്യപ്പെട്ടു.

Follow us on :

More in Related News