Tue Dec 12, 2023 10:56 PM 1ST

Location  

Sign In

തീരദേശത്ത് താമസിക്കുന്നവർ ജാഗ്രത പാലിക്കണം -ജില്ലാ കലക്ടർ

20 May 2024 08:59 IST

R mohandas

Share News :

കൊല്ലം: ജില്ലയിൽ കാലാവസ്ഥ വകുപ്പിന്റെ ഓറഞ്ച് അലെർട് പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ തീരദേശ വാസികൾ ജാഗ്രത പാലിക്കണം എന്ന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയർമാനായ ജില്ലാ കലക്ടർ എൻ. ദേവിദാസ് നിർദേശം നൽകി .അടിയന്തര സാഹചര്യത്തിൽ 1077 എന്ന ടോൾ ഫ്രീ നമ്പറിൽ പൊതുജനങ്ങൾക്ക് വിളിച്ചു വിവരം കൈമാറാം.


മൽസ്യ തൊഴിലാളികൾ ഓറഞ്ച് അലെർട് പിൻവലിക്കുന്നത് വരേ മത്സ്യബന്ധനത്തിന് പോകാൻ പാടില്ല.നിലവിൽ ഉൾക്കടലിൽ മൽസ്യബന്ധനത്തിൽ ഏർപ്പെട്ടിട്ടുള്ള ബോട്ടുകൾ തിരികെ എത്തിക്കുവാൻ ഉള്ള വിവരം നൽകണം .  


ജനങ്ങൾ വീടുകൾക്ക് ഉള്ളിൽ തന്നെ കഴിയണം .അപകട സാധ്യത മേഖലയിൽ താമസിക്കുന്നവർ ചുമതലയുള്ള ഉദ്യോഗസ്ഥരുടെ 

നിർദേശപ്രകാരം സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറി താമസിക്കണം.ഉരുൾപൊട്ടൽ സാധ്യത കണക്കിലെടുത്ത് മലയോര മേഖലയിൽ രാത്രി സഞ്ചാരം ഒഴിവാക്കണം.ബീച്ചുകൾ ,വെള്ളച്ചാട്ടം ,മറ്റു ജലാശയങ്ങൾ തുടങ്ങി വിനോദസഞ്ചാര ഇടങ്ങളിലേക്കുള്ള യാത്ര പാടില്ല .മരങ്ങൾക്ക് താഴെ നിൽക്കുകയോ വാഹനങ്ങൾ പാർക്ക് ചെയ്യുകയോ ചെയ്യരുത്.അപകടകരമായ മരച്ചില്ലകൾ വെട്ടി ഒതുക്കണം.ബോർഡുകളും ഹോർഡിങ്ങുകളും ശക്തിയായി കെട്ടി വച്ചിട്ടുണ്ട് എന്ന് ഉറപ്പാക്കണം കുട്ടികളെ പുഴയിലോ തോടുകളിലോ ഇറങ്ങാൻ അനുവദിക്കരുത്.മഴ കാരണം ജലനിരപ്പ് ഉയരാൻ സാധ്യത ഉള്ളതിനാൽ ജലാശയങ്ങൾക്ക് ചുറ്റും താമസിക്കുന്നവർ ജാഗ്രത പുലർത്തണം .കൈവശമുള്ള പ്രധാന രേഖകൾ എല്ലം സുരക്ഷിത സ്ഥലത്തേക്ക് മാറ്റണം എന്നും വ്യക്തമാക്കി

Follow us on :

More in Related News