Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഒരുമ ചാരിറ്റബിൾ സൊസൈറ്റിയുടെ“സ്നേഹഭവനം“പദ്ധതിയിലെ ആറാമത്തെ ഭവനം കുറവിലങ്ങാട് കാളികാവിൽ പൂർത്തിയായി

10 May 2024 22:40 IST

- SUNITHA MEGAS

Share News :


കടുത്തുരുത്തി: സ്വന്തമായി സ്ഥലമോ,ഭവനമോ ഇല്ലാതിരുന്ന വയലാ ഇടച്ചേരിയിൽ ലിഷാ സുധനനും, ആറാം ക്ലാസ്സ് വിദ്യാർത്ഥിനിക്കും ഇനി സ്വന്തം ഭവനത്തിൽ അന്തിയുറങ്ങാം. ഒരുമ ചാരിറ്റബിൾ സൊസൈറ്റിയുടെ “സ്നേഹഭവനം“ പദ്ധതിയിലെ ആറാമത്തെ ഭവനം കുറവിലങ്ങാട് കാളികാവിൽ ഇവർക്കായി പണിതീർത്ത് 12/05/2024 ഞായറാഴ്ച 2.30 ന് താക്കോൽ ദാനം നടത്തുകയാണ്. കാളികാവ് സെന്റ്.

സെബാസ്റ്റ്യൻ ചർച്ച് വികാരി റവ :ഫാ : ജോസഫ് പാണ്ടിയമാക്കൽ, ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് വൈ. പ്രസിഡന്റ് ഡോ. സിന്ധു മോൾ ജേക്കബ്, കടപ്ലാമറ്റം ഗ്രാമ പഞ്ചായത്ത് മെമ്പർ ശ്രീ. ഷിബു പോതംമാക്കിയിൽ,കാളികാവ് ശശികുമാർ ശ്രീ. ഷിജോ എസ്. ആർ ശ്രീനിലയം കാളികാവ്,ഞീഴൂർ ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ ശരത് ശശി, ബോബൻ മഞ്ഞളാമലയിൽ എന്നിവരുടെ സാന്നിധ്യത്തിൽ കടുത്തുരുത്തി MLA അഡ്വ. മോൻസ് ജോസഫ് നിർവ്വഹിക്കും



Follow us on :

More in Related News