Tue Dec 12, 2023 10:56 PM 1ST
Location
Sign In
02 Jun 2024 21:06 IST
Share News :
കോട്ടയം: പുതിയ അദ്ധ്യയന വർഷത്തിൽ സ്കൂൾ, കോളേജുകൾ എന്നിവ കേന്ദ്രീകരിച്ച് അതീവ ജാഗ്രതയാണ് കോട്ടയം ജില്ലാ പോലീസ് സ്വീകരിച്ചിരിക്കുന്നതെന്ന് ജില്ലാ പോലീസ് മേധാവി കെ കാർത്തിക്. സ്കൂൾ പരിസരത്ത് രാവിലെയും, വൈകിട്ടും ഗതാഗത സുരക്ഷയൊരുക്കാന്‍ പോലീസ് ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തികഴിഞ്ഞു. സ്കൂൾ പരിസരങ്ങളില്‍ പുകയില ഉൽപ്പന്നങ്ങൾ, ലഹരി പാനീയങ്ങൾ തുടങ്ങിയവയുടെ വില്പനയും ഉപയോഗവും തടയുന്നതിനായി പോലീസിന്റെ നേതൃത്വത്തിൽ റെയ്ഡുകൾ സംഘടിപ്പിക്കും. ഇതിന്റെ മുന്നോടിയായി കഴിഞ്ഞ മൂന്ന് ദിവസങ്ങളിൽ സ്കൂൾ പരിസരത്തുള്ള വ്യാപാരസ്ഥാപനങ്ങളിൽ പോലീസിന്റെ പ്രത്യേക പരിശോധന നടത്തിയിരുന്നു. ഇത്തരത്തിലുള്ള സാമുഹ്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന സ്ഥാപനങ്ങള്‍ക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കും. ജനമൈത്രി പോലീസും, വ്യാപാരി വ്യവസായി സംഘടനകളും ചേർന്ന് സ്കൂൾ പരിസരത്തുള്ള കടകൾക്ക് മുൻപിൽ ഇവിടെ ലഹരിപദാർത്ഥങ്ങൾ വിൽക്കുന്നതല്ല എന്ന ബോർഡ് പ്രദർശിപ്പിക്കും. സ്കൂളിൽ ക്ലാസുകൾ അവസാനിച്ചതിനുശേഷം വീടുകളിൽ പോകാതെ നടക്കുന്ന വിദ്യാർത്ഥികളുടെ വിവരങ്ങൾ ശേഖരിക്കുകയും, ബന്ധപ്പെട്ടവരെ അറിയിക്കുകയും ചെയ്യുക, സ്കൂൾ പരിസരങ്ങളിലുള്ള അപരിചിതരായ ആളുകളുടെ പ്രവർത്തനങ്ങൾ നിരീക്ഷിക്കുക, കൂടാതെ ചൂഷണം ലക്ഷ്യമാക്കി കുട്ടികളുമായി ചങ്ങാത്തം കൂടുന്നവരെ നിരീക്ഷിച്ച് ബന്ധപ്പെട്ടവരെ അറിയിക്കുന്നതിനുമായി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് സ്കൂള്‍ സ്പെഷ്യല്‍ പ്രൊട്ടക്ഷൻ ഗ്രൂപ്പുകളുടെ പ്രവര്‍ത്തനമാരംഭിക്കും.
സ്കൂളുകളിലെ ഹെഡ്മാസ്റ്റർമാർ, അല്ലെങ്കിൽ പി.ടി.എ പ്രസിഡണ്ട്, സ്റ്റേഷൻ ഹൗസ് ഓഫീസർ, പോലീസ് ഉദ്യോഗസ്ഥർ, വാർഡ് മെമ്പർമാർ അല്ലെങ്കിൽ കൗൺസിലർമാർ, സ്കൂൾ ലീഡർ, മാതാപിതാക്കൾ, അധ്യാപകർ, വ്യാപാരി, ഓട്ടോഡ്രൈവർ, ജാഗ്രതാ സമിതിയുടെയോ എസ്.പി.സി.യുടെയോ പ്രതിനിധി,എന്നിവരെ ഉൾപ്പെടുത്തിയാണ് സ്കൂൾ സ്പെഷ്യല്‍ പ്രൊട്ടക്ഷൻ ഗ്രൂപ്പുകൾ ആരംഭിക്കുന്നത്. സ്കൂൾ ഡ്രൈവർമാരും, കുട്ടികളെ എത്തിക്കുന്ന മറ്റു വാഹനങ്ങളിലെ ഡ്രൈവർമാരും മദ്യപിച്ചിട്ടില്ല എന്ന് ഉറപ്പുവരുത്തുകയും, ഇവരുടെ മുന്‍കാല ക്രിമിനല്‍ പശ്ചാത്തലം പരിശോധിക്കുകയും ചെയ്യും. ഇതു കൂടാതെ സ്കൂളുകളിലെ പി.ടി.എ.യുമായി ചേർന്ന് വിവിധ ലഹരി വിരുദ്ധപരിപാടികൾ സംഘടിപ്പിക്കുമെന്നും, കൂടാതെ സ്കൂളുകളിൽ നിരീക്ഷണത്തിനായി പ്രത്യേകം മഫ്റ്റി പോലീസിനെ നിയോഗിച്ചിട്ടുണ്ടെന്നും എസ്.പി പറഞ്ഞു.
Follow us on :
Tags:
More in Related News
Please select your location.