Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഹരികേശിന്‍രെ സത്യസന്ധതക്ക് എം.എല്‍.എയുടെ അനുമോദനം

22 Nov 2024 18:51 IST

കൊടകരീയം നാട്ടുവാര്‍ത്ത

Share News :

ഹരികേശിന്‍രെ സത്യസന്ധതക്ക് എം.എല്‍.എയുടെ അനുമോദനം

കൊടകര: ചാലക്കുടി ഉപജില്ല സ്‌കൂള്‍ കലോത്സവ വേദിയില്‍ കളഞ്ഞു കിട്ടിയ രണ്ടുപവന്‍ തൂക്കമുള്ള സ്വര്‍ണ പാദസരം ഉടമക്ക് തിരിച്ച് നല്‍കി മാതൃകയായ വിദ്യാര്‍ഥിയെ  കലോല്‍സവ സമാപന ചടങ്ങില്‍ അനുമോദിച്ചു. മനക്കുളങ്ങര കൃഷ്ണവിലാസ് യു.പി സ്‌കൂള്‍ വിദ്യാര്‍ഥി ഹരികേശിനെയാണ് കെ.കെ.രാമചന്ദ്രന്‍ എംഎല്‍എ ഉപഹാരം നല്‍കി അനുമോദിച്ചത്. കൊടകര കുടുംബാരോഗ്യകേന്ദ്രത്തിലെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ രാജീവിന്റേയും അധ്യാപിക ഗീതയുടേയും മകനാണ് ഹരികേശ്.


Follow us on :

More in Related News