Tue Dec 12, 2023 10:56 PM 1ST
Location
Sign In
06 Aug 2025 16:05 IST
Share News :
തേഞ്ഞിപ്പാലം : അന്താരാഷ്ട്ര യുവജന ദിനത്തോടനുബന്ധിച്ച് യൂത്ത് ഫെസ്റ്റ് 2025ന്റെ ഭാഗമായി എട്ട്,ഒന്‍പത്, 11 ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ക്കായി കേരള എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റിയും ജില്ലാ മെഡിക്കല്‍ ഓഫീസും ചേര്‍ന്ന് നാഷണല്‍ സര്‍വീസ് സ്‌കീമിന്റെ സഹകരണത്തോടെ ജില്ലാതല റെഡ് റിബണ്‍ എച്ച് ഐ വി എയ്ഡ്‌സ് ബോധവല്‍ക്കരണ പ്രശ്‌നോത്തരി നടത്തി. മത്സരത്തില്‍ പെരുവള്ളൂര്‍ ജിഎച്ച് എസ് എസിലെ അല്‍ഫാ അല്‍ഫാ സഹ്നാസ്
, ആരവ് പി എന്നിവര്‍ ഒന്നാം സ്ഥാനവും ബി വൈ കെ എച്ച് എസ് എസ് വളവന്നൂരിലെ ഫാത്തിമ മിഷഫ, പി നിതാ മോള്‍ എന്നിവര്‍ രണ്ടാം സ്ഥാനവും എച്ച് എസ് പറപ്പൂരിലെ സന കെ ഫസലുറഹ്മാന്‍ മൂന്നാം സ്ഥാനവും നേടി.
വിജയികള്‍ക്ക് യഥാക്രമം 5000, 4000, 3000 രൂപ വീതം ക്യാഷ്പ്രൈസ് ലഭിക്കും കോട്ടക്കല്‍ കുടുംബാരോഗ്യ കേന്ദ്രം ഓഡിറ്റോറിയത്തില്‍ വെച്ച് നടന്ന പരിപാടി ജില്ലാ ടി.ബി ഓഫീസര്‍ ഡോ.ന്യൂന മര്‍ജ ഉദ്ഘാടനം ചെയ്തു. കുടുംബാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ കെ നാഷിദ അധ്യക്ഷത വഹിച്ചു. എന്‍ എസ് എസ് ജില്ലാ നോഡല്‍ ഓഫിസര്‍മാരായ ഡോ.പി സി ഫിര്‍ദൗസിയ, മുഹമ്മദ് നൗഫല്‍, ജിസ് ജോര്‍ജ്, കണ്‍വീനര്‍ പി കെ സിനു പ്രൊജക്ട് മാനേജര്‍ ഷെറിന്‍ എന്നിവര്‍ സംസാരിച്ചു. ജില്ലാ എജുക്കേഷന്‍ ആന്‍ഡ് മീഡിയ ഓഫീസര്‍ കെ പി സാദിഖ് അലി, ഡെപ്യൂട്ടി ഡിസ്ട്രിക്ട് എഡ്യൂക്കേഷന്‍ ആന്‍ഡ് മീഡിയ ഓഫീസര്‍ വിന്‍സന്റ് സിറിള്‍ എന്നിവര്‍ പ്രശ്‌നോത്തരിക്ക് നേതൃത്വം നല്‍കി. ആരോഗ്യ പ്രവര്‍ത്തകരായ കെ സജു കുമാര്‍, കെ പി അബ്ദുല്‍ ഷുക്കൂര്‍, കെ മുജിബ് റഹ്മാന്‍, ഇ കെ എന്‍ മിനിമോള്‍ നീതു ജോസ്, ഫാത്തിമ ലമീസ് എന്നിവര്‍ നേത്യത്വം നല്‍കി വിജയികള്‍ തൃശ്ശൂരില്‍ നടക്കുന്ന സംസ്ഥാനതല മത്സരത്തില്‍ ജില്ലയെ പ്രതിനിധീകരിക്കും
Follow us on :
Tags:
More in Related News
Please select your location.