Tue Dec 12, 2023 10:56 PM 1ST
Location
Sign In
08 Dec 2024 13:34 IST
Share News :
തലയോലപ്പറമ്പ്: പുണ്യപുരാതനമായ തലയോലപ്പറമ്പ് മിടായിക്കുന്നം പുണ്ഡരീകപുരം ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിൽ വിശിഷ്ട ചടങ്ങായ അഷ്ടബന്ധകലശം ഡിസംബർ 10 മുതൽ 15 വരെ നടക്കും.ആറ് നൂറ്റാണ്ട് പഴക്കമുള്ള അതി പുരാതനമായ ക്ഷേത്രം ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയാണ് സംരക്ഷിച്ചു പോരുന്നത്. ലോകശ്രേയസ്സിനും നാടിൻ്റെ ചൈതന്യാഭിവൃദ്ധിയ്ക്കുമായാണ് ബ്രഹ്മകലശാഭിഷേകങ്ങളോടുകൂടി പ്രത്യേകമായി അഷ്ടബന്ധകലശ ചടങ്ങ് നടത്തുന്നത്. 10 ന് ആചാര്യവരണം. 11ന് നവീകരണ പ്രായശ്ചിത്ത ഹോമകലശാഭിഷേകം. 12 ന് വൈകിട്ട് 7ന് ആമേടമനയ്ക്കൽ ശ്രീധരൻ നമ്പൂതിരിയുടെ മുഖ്യകാർമ്മികത്വത്തിൽ സർപ്പബലി. 14 ന് ഉച്ചയ്ക്ക് തത്വഹോമകലശാഭിഷേകം എന്നിവ നടക്കും. 15 ന് രാവിലെ 10.40നും ഉച്ചയ്ക്ക് 12.04 നും മദ്ധ്യേ തന്ത്രി മുഖ്യൻ മനയത്താറ്റില്ലത്ത് ചന്ദ്രശേഖരൻ നമ്പൂതിരിയുടെയും അനിൽ ദിവാകരൻ നമ്പൂതിരിയുടെയും മുഖ്യകാർമ്മികത്വത്തിലാണ് അഷ്ടബന്ധകലശം നടക്കുന്നത്. അഷ്ടബന്ധകലശത്തോടനുബന്ധിച്ച് നടക്കുന്ന അന്നദാനത്തിനുള്ള
കലവറ നിറയ്ക്കൽ ചടങ്ങ്
ഞായറാഴച രാവിലെ നടന്നു. ക്ഷേത്ര ട്രസ്റ്റ് ഭാരവാഹികളും ക്ഷേത്രോപദേശക സമിതി അംഗങ്ങളും ചടങ്ങിൽ പങ്കെടുത്തു.
അഷ്ടബന്ധകലശത്തിൻ്റെ ഒരുക്കങ്ങൾ എല്ലാം പൂർത്തിയായതായി ഭാരവാഹികൾ പറഞ്ഞു.
Follow us on :
Tags:
More in Related News
Please select your location.