Tue Dec 12, 2023 10:56 PM 1ST
Location
Sign In
18 May 2024 18:36 IST
Share News :
പുന്നയൂർക്കുളം:ആസാദ് ഫൗണ്ടേഷൻ തൃശൂർ മാസംതോറും ജില്ലയിലെ വിവിധ മേഖലകളിൽ നടത്തി വരുന്ന സൗജന്യ തിമിര ശസ്ത്രക്രിയ നേത്ര പരിശോധന ക്യാമ്പുകളുടെ പുന്നയൂർക്കുളം മേഖല ക്യാമ്പ് ഞായറാഴ്ച്ച കാലത്ത് 10 മണിക്ക് ചമ്മന്നൂർ ലവ് ലാപ് മോണ്ടിസോറി പ്രീ സ്കൂളിൽ വെച്ച് നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.ശാന്തി നേഴ്സിങ് ഹോം പുന്നയൂർക്കുളുമായി സഹകരിച്ചാണ് ഈ ക്യാമ്പ് സംഘടിപ്പിക്കുന്നത്.നിർധന രോഗികൾക്ക് തിമിര ശസ്ത്രക്രിയയും,മറ്റും തീർത്തും സൗജന്യമാണ്.ശസ്ത്രക്രിയക്ക് തിരഞ്ഞെടുത്ത മുഴുവൻ പേർക്കും ഉള്ള എല്ലാ പ്രീ സർജറിക്ക് ടെസ്റ്റുകളും ശാന്തി നേഴ്സിങ് ഹോമിൽ നിന്നും സൗജന്യമായി ചെയ്തു നൽകുന്നതാണെന്നും ഭാരവാഹികൾ അറിയിച്ചു.തൃശ്ശൂർ ജില്ലയിലും,സമീപ പ്രദേശങ്ങളിലുമായി ആശുപത്രികൾ,ക്ലിനിക്കുകൾ,യുവജന സംഘടനകൾ,ക്ലബ്ബുകൾ,ചാരിറ്റികൾ,പാലിയേറ്റീവ് സംഘടനകൾ എന്നിവവുമായി സഹകരിച്ച് നടത്തുന്ന തുടർ ക്യാമ്പുകളിൽ നിന്നും കൂടുതൽ പേർക്ക് സൗജന്യ മെഡിക്കൽ സഹായം ലഭ്യമാക്കാനാണ് ശ്രമിക്കുന്നതെന്നും ഭാരവാഹികൾ അറിയിച്ചു.വാർത്താസമ്മേളനത്തിൽ ജില്ലാ ചെയർമാൻ സലീൽ അറക്കൽ,ഭാരവാഹികളായ അഷറഫ് മാവിൻചോട്,ശരീഫ് മേലെപ്പുര,അബ്ദു ഇല്ലത്തയിൽ,പി.കെ.വിനോദ് എന്നിവർ പങ്കെടുത്തു.തുടർ ക്യാമ്പുകളിൽ രജിസ്റ്റർ 8547 544 888 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
Follow us on :
Tags:
More in Related News
Please select your location.