Tue Dec 12, 2023 10:56 PM 1ST

Location  

Sign In

താനൂർ സാമൂഹ്യാരോഗ്യകേന്ദ്രത്തെ താലൂക്ക് ആശുപത്രിയായി ഉയർത്തി കെട്ടിട നിർമ്മാണം നടത്തുന്ന പ്രവൃത്തിയുടെ രണ്ടാംഘട്ടത്തിന് 10 കോടി രൂപയുടെ കൂടി ഭരണാനുമതി ലഭിച്ചു; മന്ത്രി വി. അബ്ദുറഹ്മാൻ

08 Jun 2024 18:36 IST

Jithu Vijay

Share News :

മലപ്പുറം : താനൂർ സാമൂഹ്യാരോഗ്യകേന്ദ്രത്തെ താലൂക്ക് ആശുപത്രിയായി ഉയർത്തി കെട്ടിട നിർമ്മാണം നടത്തുന്ന പ്രവൃത്തിയുടെ രണ്ടാംഘട്ടത്തിന് 10 കോടി രൂപയുടെ കൂടി ഭരണാനുമതി ലഭിച്ചു. ഒന്നാംഘട്ടമായി നേരത്തെ അനുവദിച്ച 12.38 കോടി രൂപയുടെ നിർമ്മാണ പ്രവർത്തനങ്ങൾ ഇവിടെ നടന്നുവരികയാണ്. 


 പദ്ധതി പൂർത്തിയാക്കുമ്പോൾ 40000 ചതുരശ്രയടി വിസ്തൃതിയുള്ള തീരദേശത്തെ ഏറ്റവും വലിയ ആശുപത്രിയായി ഇത് മാറും. എല്ലാവിഭാഗം രോഗികൾക്കും ആശ്രയിക്കാവുന്ന ആതുര ശുശ്രൂഷാകേന്ദ്രമാക്കി മാറ്റുന്നതിനായാണ് സർക്കാർ ലക്ഷ്യമാക്കുന്നത്. എൽഡിഎഫ് സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം താനൂരിൻ്റെ ആരോഗ്യമേഖലയ്ക്ക് വലിയ പ്രാധാന്യമാണ് ലഭിച്ചിട്ടുള്ളത്. ഇതേ ആശുപത്രിയിൽ ഫിഷറീസ് വകുപ്പിൻ്റെ പ്ലാൻഫണ്ടിൽ നിന്നും 2.5 കോടി ചെലവഴിച്ച് നിർമ്മിക്കുന്ന ഡയാലിസിസ് സെന്റർ നിർമ്മാണം പുരോഗമിക്കുകയാണ്. 


 താനൂർ താലൂക്ക് ആശുപത്രിയുടെ നിർമ്മാണം പൂർത്തിയാകുന്നതോടെ താനൂർ മണ്ഡലത്തിലെ ജനങ്ങൾക്കു പുറമെ വള്ളിക്കുന്ന്, തിരൂരങ്ങാടി, തിരൂർ, തവനൂർ മണ്ഡലങ്ങളിലെ  തീരദേശത്തുള്ളവർക്കും മറ്റും ആശ്രയിക്കാനാവുന്ന മികച്ച ആരോഗ്യകേന്ദ്രമായി ഇത് മാറ്റാനാകുമെന്നാണ് പ്രതീക്ഷ. പ്രത്യേകം സർവ്വെ നടത്തിയായിരുന്നു ആശുപത്രിയുടെ മാസ്റ്റർ പ്ലാൻ തയ്യാറാക്കിയത്.  ഈ സർക്കാരിൻ്റെ കാലത്തുതന്നെ നിർമ്മാണം പൂർത്തീകരിച്ച് ജനങ്ങൾക്ക് ഉപയോഗിക്കാൻ കഴിയുമെന്ന് മന്ത്രി വി അബ്ദുറഹിമാൻ അറിയിച്ചു.

Follow us on :

More in Related News