Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കോട്ടക്കല്‍ നഗരസഭാ പരിധിയിൽ അങ്കണവാടി ഹെല്‍പ്പർ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

25 Aug 2025 21:48 IST

Jithu Vijay

Share News :

കോട്ടക്കല്‍ : കോട്ടക്കല്‍ നഗരസഭാ പരിധിയിൽ അങ്കണവാടി ഹെല്‍പ്പർ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 18 നും 46 ഇടയിലുള്ള പത്താം ക്ലാസ്സ് പാസാകാത്തവരായിരിക്കണം. നഗരസഭാ പരിധിയില്‍ സ്ഥിര താമസക്കാരായിരിക്കണം. അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, വയസ്, ജാതി, സ്ഥിരതാമസം (കോട്ടക്കല്‍ നഗരസഭ സെക്രട്ടറി സക്ഷ്യപ്പെടുത്തിയ ആറു മാസത്തില്‍ കുറയാത്തത്) പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം സെപ്റ്റംബര്‍ 25 വരെ അപേക്ഷിക്കാം.


ശിശുവികസന പദ്ധതി ഓഫീസര്‍, മലപ്പുറം റൂറല്‍, പൊന്മള പഞ്ചായത്ത് ഓഫീസിനു സമീപം, ചാപ്പനങ്ങാടി പി.ഒ. മലപ്പുറം ജില്ല, 676503 എന്ന വിലാസത്തില്‍ അപേക്ഷ ലഭിക്കണം. അപേക്ഷാ ഫോമിന്റെ മാതൃക ഐ.സി.ഡി.എസ് പ്രൊജക്ട് ഓഫീസ് മലപ്പുറം റൂറല്‍, കോട്ടക്കല്‍ മുനിസിപ്പാലിറ്റി എന്നിവിടങ്ങളില്‍ ലഭിക്കും ഫോണ്‍: 7025127584.

Follow us on :

More in Related News