Tue Dec 12, 2023 10:56 PM 1ST

Location  

Sign In

എടപ്പറ്റ തോടിന് സംരക്ഷണ പദ്ധതിയുമായി കൊടിയത്തൂർ ഗ്രാമപഞ്ചായത്തും, ജൈവ പരിസ്ഥിതി സമിതിയും കൈകോർക്കുന്നു.

06 Jun 2024 10:14 IST

UNNICHEKKU .M

Share News :

മുക്കം:കൊടിയത്തൂർ ഗ്രാമപഞ്ചായത്തിലെ പ്രധാന ജലസ്രാേതസ്സും ഇരു വഴിഞ്ഞിപ്പുഴയുടെ കൈവഴിയുമായ എടപ്പറ്റ തോട് വീണ്ടെടുക്കുന്നതിന് പദ്ധതിയാവിഷ്ക്കരിച്ച് കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് ഭരണസമിതിയും ജൈവ വൈവിധ്യ പരിസ്ഥിതി സമിതിയും. ജില്ല ജൈവ വൈവിധ്യ പരിസ്ഥിതി സമിതിയുടെ സഹായത്തോടെയാണ് പ്രവർത്തനങ്ങൾ.പന്നിക്കോട് എടപ്പറ്റ ഒറുവും കുണ്ടിൽ നിന്നാരംഭിച്ച് ഇരുവഴിഞ്ഞി പുഴയിൽ ചാലിയാറിനോട് തൊട്ടടുത്ത് എത്തുന്ന 3 കിലോമീറ്ററോളം നീളമുള്ള തോട് പല ഭാഗത്തും ഇന്ന് കാണാനില്ലാത്ത അവസ്ഥയാണ്.സംരക്ഷണഭിത്തി തകർന്നും പ്ലാസ്റ്റിക്, മത്സ്യ മാംസ അവശിഷ്ടങ്ങൾ തള്ളിയും കയ്യേറ്റങ്ങൾ മൂലവും നശിച്ച് കൊണ്ടിരിക്കുന്ന തോട് പൂർണ്ണമായും സംരക്ഷിച്ച് വീണ്ടെടുക്കുകയാണ് ലക്ഷ്യം.

ഇതിൻ്റെ ഭാഗമായി ഇടപ്പറ്റ തോടിൻ്റെ ഉദ്ഭവസ്ഥലം മുതൽ തോട് വൃത്തിയാക്കുന്ന പ്രവർത്തനങ്ങൾക്ക് തുടക്കമായി. ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പദ്ധതി നടപ്പാക്കുന്നത്. 

പദ്ധതിയുടെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസി: ദിവ്യ ഷിബു നിർവഹിച്ചു. വികസന സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൺ ആയിഷ ചേലപ്പുറത്ത് അധ്യക്ഷയായി. ജൈവ വൈവിധ്യ പരിസ്ഥിതി സമിതി ജില്ല ഓഫീസർ മഞ്ജുരമേശ് മുഖ്യ പ്രഭാഷണം നടത്തി. സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാനും ബിഎംസി കൺവീനറുമായ ബാബു പൊലുകുന്ന്, മറിയം കുട്ടി ഹസ്സൻ, സി. ഫസൽബാബു, ഹരിദാസൻ പരപ്പിൽ, യു.പി മമ്മദ്, ദിവാകരൻ പൊലുകുന്ന്, കെ.ടിലത്തീഫ് തുടങ്ങിയവർ സംസാരിച്ചു

ഗ്രാമ പഞ്ചായത്തിൽ പരിസ്ഥിതി ദിനാചരണത്തിൻ്റെ ഭാഗമായി ഫല വൃക്ഷ തൈകൾ വിതരണം ചെയ്തു. കൃഷിഭവനുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കിയത്. വിദ്വാലയങ്ങൾക്കും മുഴുവൻ വാർഡുകളിലും തൈകൾ നൽകി. ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ദിവ്യ ഷിബു ഉദ്ഘാടനം ചെയ്തു. ബാബു പൊലുകുന്ന് അധ്യക്ഷനായി.ബി.എം സി ജില്ല ഓഫീസർമഞ്ജുരമേശ്മുഖ്യാതിഥിയായി.ആയിഷ ചേലപ്പുറം, മറിയംകുട്ടി ഹസ്സൻ, കൃഷി ഓഫീസർ രാജശ്രീ, , കൊടിയത്തൂർ പി ടി എം ഹയർ സെക്കൻഡറി സ്കൂൾ സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് യൂണിറ്റ് : 

സ്കൗട്ട് മാസ്റ്റർ സി കെ ഉബൈദുല്ല, ഗൈഡ്സ് ക്യാപ്റ്റൻ സഹർബാൻ കോട്ട, എം സി അബ്ദുൽ ബാരി, പി സി ജിംഷിത, വിദ്യാർത്ഥികളായ വൈഷ്ണവ്, ഷഫിൻ അബൂബകർ, അഫ് ലഹ് ലത്തീഫ്, മിർഫ, വാവ ഫാത്തിമ, അൻഷിബ,ഹരിദാസൻ പരപ്പിൽ, യു പി മമ്മദ്, മാധവൻ കുളങ്ങര തുടങ്ങിയവർ സംബന്ധിച്ചു

Follow us on :

More in Related News