Tue Dec 12, 2023 10:56 PM 1ST
Location
Sign In
25 Sep 2025 10:02 IST
Share News :
മലപ്പുറം : മലപ്പുറം ജില്ലാ പഞ്ചായത്ത് ആരോഗ്യ, വിദ്യാഭ്യാസ ജിവകാരുണ്യമേഖലകളില്‍ മറ്റു ജില്ലാ പഞ്ചായത്തുകള്‍ക്ക് മാതൃകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. ജില്ലാ പഞ്ചായത്തിന്റെ 2025-26 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഭിന്നശേഷിക്കാര്‍ക്ക് വിതരണം ചെയ്യുന്ന സൈഡ് വീല്‍ ഘടിപ്പിച്ച സ്‌കൂട്ടര്‍ വിതരണോദ്ഘാടനം വാരിയന്‍ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി സ്മാരക ടൗണ്‍ ഹാളില്‍ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
മലപ്പുറം ജില്ലാ പഞ്ചായത്തില്‍ ഇത്തരം ജീവകാരുണ്യപദ്ധതികള്‍ ചെയ്യുന്നതിലൂടെ മറ്റു പഞ്ചായത്തുകളും ഇവയേറ്റെടുത്തു നടപ്പിലാക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഭിന്നശേഷിക്കാരുടെ സാമൂഹിക ഇടപെടല്‍ സജീവമാക്കാനും ആത്മവിശ്വാസം വര്‍ധിപ്പിച്ച് മാനസിക ആരോഗ്യം മെച്ചപ്പെടുത്താനും ഇത്തരം പദ്ധതികള്‍ ഗുണം ചെയ്യുമെന്ന് വി ഡി സതീശന്‍ പറഞ്ഞു.
ജില്ലാ പഞ്ചായത്തിന്റെ 2025-26 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി പഞ്ചായത്ത് തല ഗുണഭോക്തൃ ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ക്കാണ് സൈഡ് വീല്‍ ഘടിപ്പിച്ച സ്‌കൂട്ടറുകള്‍ വിതരണം ചെയ്തത്. 10,9000 രൂപ ചെലവ് വരുന്ന സ്‌കൂട്ടര്‍ ജില്ലയിലെ മൂന്ന് വനിതകള്‍ ഉള്‍പ്പെടെ 43 ഭിന്നശേഷിക്കാര്‍ ഏറ്റുവാങ്ങി.
2020-21 സാമ്പത്തിക വര്‍ഷം മുതല്‍ 348 ഇലക്ട്രിക് വീല്‍ചെയറുകളും 116 സൈഡ് വീല്‍ സ്‌കൂട്ടറുകളുമാണ് ഭിന്നശേഷിക്കാര്‍ക്കായി മലപ്പുറം ജില്ലാ പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ ഇതുവരെ വിതരണം ചെയ്തത്. 37 സ്‌കൂട്ടറുകള്‍ കൂടി രജിസ്‌ട്രേഷന്‍ പൂര്‍ത്തിയായാല്‍ ഉടന്‍ വിതരണം ചെയ്യും.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ.റഫീഖ അധ്യക്ഷത വഹിച്ചു. എം.എല്‍.എ.മാരായ പി.ഉബൈദുള്ള, എ.പി. അനില്‍കുമാര്‍, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇസ്മയില്‍ മൂത്തേടം, പഞ്ചായത്ത് സ്ഥിരം സമിതിയംഗങ്ങളായ സെറീന ഹബീബ്, നസീബ അസീസ്, ആലിപ്പറ്റ ജമീല, കെ.ടി.അഷറഫ്, അഡ്വ.പി വി മനാഫ്, പി.കെ.സി. അബ്ദുറഹിമാന്‍, കെ.ടി. അജ്മല്‍, അഡ്വ.മോഹന്‍ദാസ്, എ.കെ. സുബൈര്‍, ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ സമീര്‍ മച്ചിങ്ങല്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
Follow us on :
Tags:
More in Related News
Please select your location.