Tue Dec 12, 2023 10:56 PM 1ST
Location
Sign In
19 Jul 2024 22:21 IST
Share News :
മുക്കം:മുക്കം നഗരസഭ പ്രദേശത്ത് മാലിന്യം നിക്ഷേപിക്കുകയും, കത്തിക്കുകയും ചെയ്തതിന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യക്ക് 10000 രൂപ പിഴ ഇട്ട് മുക്കം നഗരസഭ.
മുക്കം നഗരസഭയിൽ പ്രവർത്തിക്കുന്ന സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ബാങ്കിന്റെ പരിസരത്ത് മാലിന്യം നിക്ഷേപിക്കുകയും, കത്തിക്കുകയും ചെയ്തു എന്ന ഫോൺ മുഖാന്തരമുള്ള പരാതിയെ തുടർന്നാണ് ക്ലീൻ സിറ്റി മാനേജർ സജി മാധവൻ 10000 രൂപ പിഴ അടപ്പിച്ചത്. മാലിന്യമുക്തം നവകേരളം വലിച്ചെറിയൽ മുക്കം ക്യാമ്പിന്റെ ഭാഗമായി മാലിന്യങ്ങൾ വലിച്ചെറിയുന്നതും കത്തിക്കുന്നതും 25000 രൂപ വരെ ഈടാക്കുന്ന കുറ്റമാണ്.മാലിന്യം വലിച്ചെറിയുന്നതും, കത്തിക്കുന്നതും ശ്രദ്ധയിൽപ്പെട്ടാൽ പൊതുജനങ്ങൾക്ക് നഗരസഭയെ 9 6 5 6 8 9 6 3 6 6എന്ന നമ്പറിൽ അറിയിക്കാവുന്നതാ
ണ്.ക്ലീൻ സിറ്റി മാനേജർ സജി മാധവൻ, പബ്ലിക്ക് ഹെൽത്ത് ഇൻസ്പെക്ടർ ഷിബു എന്നിവർ പരിശോധനയിൽ പങ്കെടുത്തു. പൊതുസ്ഥലത്ത് മാലിന്യ നിക്ഷേപിക്കുന്നതും കത്തിക്കുന്നതും കണ്ടെത്തിയാൽ കർശന നടപടി സ്വീകരിക്കുന്നതാണ് എന്ന് നഗരസഭ അറിയിച്ചു.
Follow us on :
Tags:
More in Related News
Please select your location.