Tue Dec 12, 2023 10:56 PM 1ST
Location
Sign In
23 Jun 2024 22:24 IST
Share News :
തൃപ്പൂണിത്തുറ ശ്രീ ഗണപതി മഠത്തിൽ തീർത്ഥാ വിവേക് എന്ന നാലാം ക്ലാസുകാരിയാണ് മൂന്നു ഭാഷകൾ ഉൾപ്പെടുന്ന 27 കവിതകൾ രചിച്ച് ഇന്റർനാഷണൽ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടിയത്. കുട്ടി തീർത്ഥ രണ്ടാം ക്ലാസിൽ പഠിക്കുമ്പോൾ മുതലാണ് സ്വന്തം ആശയത്തിൽ നിന്നും കവിതകൾ ചൊല്ലാൻ തുടങ്ങിയതും പിന്നീട് അവ രചിച്ചു തുടങ്ങിയതും. വളരെ ചെറുപ്രായത്തിൽ തന്നെ കുഞ്ഞുണ്ണി കവിതകളോട് ആഭിമുഖ്യം പുലർത്തിയ തീർത്ഥ കുഞ്ഞുണ്ണി മാഷിനെ ഗുരു സ്ഥാനീയനായി സങ്കൽപ്പിച്ച് സമർപ്പിച്ചു കൊണ്ടാണ് തന്റെ കുട്ടിക്കവിതകൾ എല്ലാം രചിച്ചിരിക്കുന്നത്.
തന്റെ കുഞ്ഞ് ആശയത്തിൽ നിന്നും കുഞ്ഞുണ്ണി മാഷിനെ വർണിച്ചുകൊണ്ടാണ് ആദ്യ കവിത രചിക്കുന്നത്. ഹാസ്യവും ചിന്തകളും കളിയും ചിരിയും കൂട്ടുകാരും അമ്മയും സ്നേഹവും ഭക്തിയും കുസൃതിയും പക്ഷിമൃഗാദികളും നാടൻ കഥാപാത്രങ്ങളും ഒത്തിണങ്ങി ചേരുന്നുണ്ട് കുട്ടി തീർത്ഥയുടെ 27 കുട്ടിക്കവിതകളിൽ. കൂടാതെ കുട്ടികളിലേക്ക് തന്റെ കവിതകളിലെ തനതായ ആശയം സ്വയമേ ചിത്രങ്ങൾ വരച്ചും തീർത്ഥാ ടോക്സ് എന്ന തന്റെ യൂട്യൂബ് ചാനലിലൂടെ ഒരോ കവിതകൾ അവതരിപ്പിച്ചും ചൊല്ലിയും തന്റെ കൂട്ടുകാരിലേക്കും കുട്ടികളിലേക്കും പങ്കുവയ്ക്കാൻ ശ്രമിച്ചിട്ടുണ്ട് തീർത്ഥ.
ഒന്നാം ക്ലാസ് വിദ്യാർത്ഥിയായിരിക്കെ തന്റെ പ്രിയ കവി കുഞ്ഞുണ്ണി മാഷിന്റെ 51 കവിതകൾ നിർത്താതെ ചൊല്ലി ഇന്ത്യ ബുക്ക് റെക്കോർഡ്സിലും ഏഷ്യ ബുക്ക് ഓഫ് റെക്കോർഡിലും ഇടം നേടി ഗ്രാൻഡ്മാസ്റ്റർ പദവി കരസ്ഥമാക്കിയിട്ടുണ്ട് ഈ കൊച്ചു മിടുക്കി.
തൃപ്പൂണിത്തുറ എൻഎസ്എസ് ഹയർ സെക്കൻഡറി സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിനിയായ തീർത്ഥ ഹൈക്കോടതി അഭിഭാഷകൻ അഡ്വ. വിവേക് കെ. വിജയന്റെയും സെൻ്റ് തെരേസാസ് കോളേജ് അസിസ്റ്റന്റ് പ്രൊഫസർ ഡോ. സൗമ്യ വിവേകിന്റെയും മകളാണ്. തന്റെ കുട്ടിക്കവിതകൾ സമാഹരിച്ച് പുസ്തകരൂപത്തിൽ കുട്ടികൾക്കായി പ്രസിദ്ധീകരിക്കണമെന്ന് ആഗ്രഹവും ഉണ്ട് തീർത്ഥയ്ക്ക്.
Follow us on :
Tags:
More in Related News
Please select your location.