Tue Dec 12, 2023 10:56 PM 1ST
Location
Sign In
30 Mar 2025 11:48 IST
Share News :
തിരൂരങ്ങാടി : ഏഴാം ക്ലാസിലെ പഠനം പൂർത്തിയാക്കി സ്കൂളിൽ നിന്നും പിരിഞ്ഞ് പോവുന്ന വിദ്യാർത്ഥികൾക്ക് സ്കൂൾ പി.ടി.എ. കമ്മറ്റി നൽകിയ യാത്രയപ്പും ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസും ഇഫ്താറും ശ്രദ്ധേയമായി. മൂന്നിയൂർ കുന്നത്ത് പറമ്പ് എ.എം.യു.പി. സ്കൂൾ പി.ടി.എ. കമ്മറ്റിയാണ് ഏറെ വ്യത്യസ്ഥമായ രീതിയിലുള്ള പരിപാടി സംഘടിപ്പിച്ചത്.
യാത്രയയപ്പിനിടെ ഏഴാം ക്ലാസിലെ അദ്ധ്യാപകർ നടത്തിയ പ്രസംഗങ്ങൾ വികാര നിർഭരമായിരുന്നു.
പി.ടി.എ. പ്രസിഡണ്ട് അഷ്റഫ് കളത്തിങ്ങൽ പാറയുടെ അദ്ധ്യക്ഷതയിൽ നടന്ന പരിപാടി തിരൂരങ്ങാടി ബ്ലോക്ക് ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ സ്റ്റാർ മുഹമ്മദ് ഉദ്ഘാടനം ചെയ്തു.'ലഹരിക്കെതിരെ അക്രമത്തിനെതിരെ' എന്ന വിഷയത്തിൽ തിരൂരങ്ങാടി പോലീസ് സബ് ഇൻസ്പെക്ടർ കെ.അഷ്റഫ് ക്ലാസെടുത്തു.
ഗ്രാമപഞ്ചായത്ത് മെമ്പർ സാജിത ടീച്ചർ, സ്കൂൾ മാനേജർ പി.വി.പി.അഹമ്മദ്, പി.ടി.എ. വൈസ് പ്രസിഡണ്ട് പി.വി.പി. മുസ്ഥഫ , ഗിരീഷ് മാസ്റ്റർ, അഷ്റഫ് മാസ്റ്റർ, ബിജു മാസ്റ്റർ, നിതീഷ് മാസ്റ്റർ, ഷോണിമ ടീച്ചർ, സുമിന ടീച്ചർ പ്രസംഗിച്ചു. ഹെഡ് മാസ്റ്റർ പ്രശാന്ത് കെ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി എൻ. അബ്ദുള്ള നന്ദിയും പറഞ്ഞു.അ അഞ്ചാം തരത്തിലേക്ക് പുതിയതായി ചേരുന്ന കുട്ടികൾക്കായി നടത്തിയ ടാലന്റ് പരീക്ഷയിൽ വിജയിച്ച കുട്ടികൾക്കുള്ള ക്യാഷ് അവാർഡും മെമന്റേയും ചടങ്ങിൽ വെച്ച് നൽകി.
Follow us on :
Tags:
More in Related News
Please select your location.