Tue Dec 12, 2023 10:56 PM 1ST
Location
Sign In
30 Nov 2024 21:29 IST
Share News :
കഞ്ഞിക്കുഴി: ജില്ലാ കലോത്സവത്തിനെത്തിയ വിദ്യാര്‍ഥികള്‍ക്കും ഒഫീഷ്യല്‍സിനും വിഭവ സമൃദ്ധമായ സദ്യയൊരുക്കിയത് നടന്‍ മമ്മൂട്ടിയുടെ നായികയും ഭര്‍ത്താവും. ദാദാ സാഹിബ് എന്ന മമ്മൂട്ടി ചിത്രത്തിലെ നായിക ആതിരയും ഭര്‍ത്താവ് വിഷ്ണു നമ്പൂതിരിയുമാണ് നാല് ദിവസവും കലവറ കൈകാര്യം ചെയ്തത്. ദിവസേന 3500 നും 4000 ത്തിനുമിടയില്‍ ആളുകള്‍ക്ക് ഭക്ഷണം തയ്യാറാക്കി വിതരണം ചെയ്തു. കലോത്സവ വേദികളിലും കേരളത്തിലെ പ്രധാനപ്പെട്ട ക്ഷേത്രങ്ങളിലും ഭക്ഷണമൊരുക്കുന്ന പാചകകലയിലെ വിദഗ്ധനാണ് വിഷ്ണുനമ്പൂതിരി. ദാദാ സാഹിബ് എന്ന മമ്മൂട്ടി ചിത്രത്തിലെ നായികയായും ഭര്‍ത്താവ് ഉദ്യോഗത്തില്‍ ജഗദീഷിന്റെ നായികയായും മികച്ച അഭിനയം കാഴ്ച വച്ചിട്ടുള്ള ആതിര പതിനഞ്ചോളം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. ഭര്‍ത്താവിനെ പാചകത്തില്‍ സഹായിക്കാനാണ് സമാപന ദിവസം ആതിര കലവറയില്‍ എത്തിയത്. മള്ളിയൂര്‍ അമ്പലത്തില്‍ സപ്താഹത്തിന് ഒറ്റദിവസം 25000 പേര്‍ക്ക് സദ്യയൊരുക്കിയ റിക്കാര്‍ഡും വിഷ്ണു നമ്പൂതിരിക്കുണ്ട്. തൃപ്പൂണിത്തുറ പൂര്‍ണ്ണത്രയേശ്വരി ക്ഷേത്രത്തില്‍ തുടര്‍ച്ചയായി ഭക്ഷണമൊരുക്കിയതും വിഷ്ണുനമ്പൂതിരിയായിരുന്നു. രണ്ടു മക്കളാണ് ഈ ദമ്പതികള്‍ക്ക്. മൂത്ത മകന്‍ വൈഷ്ണവ് ഏറ്റുമാനൂരപ്പന്‍ കോളജില്‍ ഡിഗ്രി വിദ്യാര്‍ഥിയാണ്. മകള്‍ വരദ പുത്തന്‍കാവ് കെ.പി.എം ഹയര്‍ സെക്കന്‍ഡറി സ്‌ക്കൂളില്‍ പ്ലസ്ടു വിദ്യാര്‍ഥിനിയാണ്.
Follow us on :
More in Related News
Please select your location.