Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വോട്ടിങ്ങ് മെഷീൻ കമ്മീഷനിങ്ങ് നാളെ ഒറ്റപ്പാലത്ത് .

19 Apr 2024 21:47 IST

rupeshmaleth@gmal.com

Share News :

ഒറ്റപ്പാലം : പാലക്കാട് ലോക്സഭ മണ്ഡലത്തിലെ ഒറ്റപ്പാലം , ഷൊർണൂർ നിയമസഭാ മണ്ഡലങ്ങളിലെ ഇലക്ട്രോണിക് വോട്ടിങ് മെഷീനിൻ്റെ കമ്മീഷനിങ്ങ് നാളെ നടക്കും.

രാവിലെ ഏഴര മുതൽ ഒറ്റപ്പാലത്തെ കമ്മീഷനിങ് എൻ എസ് എസ് ട്രെയിനിങ്ങ് കോളേജിലും ഷൊർണൂരിലെ കമ്മീഷനിങ്ങ് എൽ എസ് എൻ കോൺവൻ്റിലുമാണ് നടത്തുക . ഒറ്റപ്പാലത്ത് 211 ഉം ഷൊർണൂരിൽ 208 ഉം പോളിങ്ങ് ബൂത്തുകളാണുള്ളത് .

ഒരു ബൂത്തിലേക്ക് ഒരു വോട്ടിങ്ങ് മെഷീൻ , കൺട്രോൾ യൂണിറ്റ് , ബാലറ്റ് യൂണിറ്റ് എന്നിവയാണുണ്ടാവുക . പുറമെ ഏതെങ്കിലും അടിയന്തിര ഘട്ടങ്ങളിൽ പകരം ഉപയോഗിക്കാനായി ഇരുപത് ശതമാനം അധികം യന്ത്രങ്ങളും സജ്ജീകരിച്ചിട്ടുണ്ട്. ഒരു ബൂത്തിലേക്ക് നാല് ഉദ്യോഗസ്ഥർ എന്ന ക്രമത്തിൽ നിയോഗിച്ചിട്ടുണ്ട് . പുറമെ പകരക്കാരായി ഇരുപത് ശതമാനം പേരും ഉണ്ടാവും. വോട്ടെടുപ്പിൻ്റെ തലേന്ന് രാവിലെ ഏഴര മുതൽ വോട്ടെടുപ്പ് സാമഗ്രികൾ വിതരണമാരംഭിക്കും .വോട്ടെടുപ്പ് നടക്കുന്ന ദിവസം അന്ന് തന്നെ രാത്രിയോടെ വിവിധ ബൂത്തുകളിൽ നിന്നെത്തിക്കുന്ന ബാലറ്റ് മെഷീനുകൾ പാലക്കാട്ടെ വോട്ടെണ്ണൽ കേന്ദ്രത്തിലേക്ക് സൂക്ഷിക്കാനായി കൊണ്ടുപോകും. ഒറ്റപ്പാലം തഹസിൽദാർക്കാണ് ഒറ്റപ്പാലം , ഷൊർണൂർ മണ്ഡലങ്ങളുടെ നിർവഹണ ചുമതല .

Follow us on :

More in Related News