Tue Dec 12, 2023 10:56 PM 1ST
Location
Sign In
09 Sep 2024 19:07 IST
Share News :
കോട്ടയം: സുപ്രീംകോടതി വിധി നടപ്പിലാക്കുവാൻ പോലീസ് സംരക്ഷണം അനിവാര്യമാണെന്ന ഹൈക്കോടതിയുടെ ഉത്തരവ് അധികാരികളുടെ കണ്ണ് തുറപ്പിക്കേണ്ടതാണെന്ന് ഓർത്തഡോക്സ് സഭാ അസോസിയേഷൻ സെക്രട്ടറി അഡ്വ. ബിജു ഉമ്മൻ. നാളുകളായി നടന്നുവന്ന കേസിന്റെ അന്തിമ തീർപ്പ് പരമോന്നത നീതിപീഠത്തിൽനിന്നുണ്ടായിട്ടും, നാളിതുവരെ നടപ്പിലാക്കാൻ കൂട്ടാക്കാത്ത സർക്കാർ നയം അപലപനീയമാണ്. ഒരു വിഭാഗം ആളുകളെ ഒരുമിച്ചുകൂട്ടി ക്രമസമാധാനപ്രശ്നം എന്ന അന്തരീക്ഷം സൃഷ്ടിച്ച് കോടതിവിധി കാറ്റിൽ പറത്തുന്ന അധികാരികൾക്കുള്ള ശക്തമായ താക്കീതാണ് ഈ ഉത്തരവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
മഴുവന്നൂർ സെൻറ് തോമസ് ഓർത്തഡോക്സ് പള്ളിയിൽ വികാരിക്കും വിശ്വാസികൾക്കും ആരാധനാ സ്വാതന്ത്ര്യം അനുവദിച്ചുകൊണ്ടുള്ള കോടതി ഉത്തരവ് നടപ്പിലാക്കുന്നതിനാണ് ഹൈക്കോടതി പോലീസ് സംരക്ഷണം നേരത്തെ അനുവദിച്ചത്. ഈ ഉത്തരവ് ഉണ്ടായിട്ടും പള്ളിയുടെ ഭരണ ചുമതല കൈമാറാൻ സാധിക്കാത്ത തരത്തിൽ ബോധപൂർവ്വം അരങ്ങേറിയ നാടകത്തിനു ഇതോടെ അറുതി വരുമെന്ന് വിശ്വസിക്കുന്നതായും അഡ്വ. ബിജു ഉമ്മൻ കൂട്ടിച്ചേർത്തു.
Follow us on :
Tags:
More in Related News
Please select your location.