Tue Dec 12, 2023 10:56 PM 1ST

Location  

Sign In

അച്ഛനും മകനും ചേര്‍ന്ന് ഏലക്ക മോഷ്ടിച്ച കേസില്‍ മകന്‍ അറസ്റ്റില്‍

24 Nov 2024 22:11 IST

ജേർണലിസ്റ്റ്

Share News :

ഇടുക്കി: അച്ഛനും മകനും ചേര്‍ന്ന് ഏലക്ക മോഷ്ടിച്ച കേസില്‍ മകന്‍ അറസ്റ്റില്‍. പേത്തൊട്ടി ഉച്ചിലുകുത്ത് ഭാഗത്തെ ഏലം സ്റ്റോറില്‍ നിന്നും കഴിഞ്ഞ 17ന് രാത്രി 3 ലക്ഷത്തിലധികം രൂപ വില വരുന്ന 3 ചാക്ക് ഏലക്ക മോഷ്ടിച്ച കേസിലാണ് കാമാക്ഷി വലിയപറമ്പില്‍ വിപിന്‍(22) അറസ്റ്റിലായത്. വിപിനും പിതാവ് ബിജുവും ചേര്‍ന്നാണ് മോഷണം നടത്തിയത്. ബിജു ഒളിവിലാണ്. അണക്കര സ്വദേശിയുടെ സ്റ്റോറില്‍ നിന്നാണ് 125 കിലോഗ്രാം ഉണക്ക ഏലക്ക മോഷണം പോയത്. സ്റ്റോറിന്റെ പൂട്ട് പൊളിച്ചാണ് മോഷണം നടത്തിയത്. ഉടമയുടെ പരാതിയെ തുടര്‍ന്ന് ശാന്തന്‍പാറ പോലീസ് അന്വേഷണം നടത്തി വരികയായിരുന്നു. കഴിഞ്ഞ ദിവസം ശാന്തന്‍പാറയിലെ ഓട്ടോ ഡ്രൈവറായ ജോയിയെ സംശയകരമായ സാഹചര്യത്തില്‍ ഒരാള്‍ ഓട്ടം വിളിക്കുകയും പേത്തൊട്ടിയില്‍ നിന്നും ഏലക്ക കൊണ്ടുപോകാനാണെന്ന് പറയുകയും ചെയ്തു. സംശയം തോന്നിയ ജോയി ഓട്ടം പോയില്ല. രാത്രിയില്‍ പതിവ് പരിശോധനക്കെത്തിയ ശാന്തന്‍പാറ പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരോട് ജോയി ഇക്കാര്യം പറഞ്ഞു. ജോയിയെ ഓട്ടം വിളിച്ചയാള്‍ പേത്തൊട്ടി ഭാഗത്തേക്ക് ബൈക്കോടിച്ചു പോയതായി വിവരം ലഭിച്ചതിനെ തുടര്‍ന്ന് പോലീസ് പേത്തൊട്ടിയിലേക്ക് പോകുന്നതിനിടെ റോഡില്‍ വച്ച് പ്രതി ബൈക്കില്‍ ഒരു ചാക്ക് ഏലക്കയുമായി പോകുന്നത് കണ്ടു. പോലീസിനെ കണ്ടയുടന്‍ പ്രതി ബൈക്ക് മറിച്ചിട്ട് ശേഷം ഏലത്തോട്ടത്തിലേക്ക് ഓടിപ്പോയി. ഇയാള്‍ ഉപേക്ഷിച്ചു പോയ ബാഗില്‍ നിന്നുമാണ് പ്രതിയുടെ പേരും വിലാസവും പോലീസിന് ലഭിക്കുന്നത്. ബാഗില്‍ ഉണ്ടായിരുന്ന വാഹന വില്‍പന കരാറില്‍ വിപിന്റെ ഫോണ്‍ നമ്പറുണ്ടായിരുന്നു. ഫോണ്‍ നമ്പര്‍ ട്രേസ് ചെയ്തപ്പോള്‍ അടിമാലി ഭാഗത്തേക്കുള്ള വാഹനത്തില്‍ ഇയാള്‍ പോകുന്നതായി കണ്ടെത്തി. തുടര്‍ന്ന് പോലീസ് സംഘം വാഹനത്തില്‍ വെള്ളത്തൂവല്‍ പവര്‍ഹൗസ് ഭാഗത്ത് വച്ച് ബസില്‍ സഞ്ചരിക്കുകയായിരുന്ന പ്രതിയെ പിടികൂടുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Follow us on :

More in Related News