Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വൈക്കം മഹാദേവക്ഷേത്രത്തിലെ വടക്കുപുറത്ത്പാട്ടും, കോടിഅർച്ചനയും; നടത്തിപ്പ് കമ്മറ്റി രൂപീകരിച്ചു.

10 Oct 2024 21:12 IST

- santhosh sharma.v

Share News :

വൈക്കം: വൈക്കം മഹാദേവക്ഷേത്രത്തിൽ 12 വർഷം കൂടുമ്പോൾ നടക്കുന്ന വടക്കുപുറത്ത്പാട്ടും, കോടിഅർച്ചനയും നടത്തുന്നതിന് കമ്മറ്റിരൂപീകരിച്ചു.

2025 മാർച്ച്‌ 17 മുതൽ ഏപ്രിൽ 13 വരെ 27 ദിവസങ്ങളിലായി കോടി അർച്ചനയും ഏപ്രിൽ 2 മുതൽ 13 വരെ 12 ദിവസങ്ങളിലായി വടക്കുപുറത്തുപാട്ടും നടക്കും. 

ഇതിനു മുമ്പ് 2013ലാണ് വൈക്കം ക്ഷേത്രത്തിൽ വടക്കുപുറത്ത് പാട്ട് നടന്നത്. ക്ഷേത്രത്തിലെ ഊട്ടുപുരയിൽ കൂടിയ ഭക്തജനങ്ങളുടെ യോഗത്തിൽ നിന്നും 50 അംഗ എക്സിക്യൂട്ടീവ് കമ്മറ്റിയെ മുമ്പ് തിരഞ്ഞെടുത്ത ശേഷം കഴിഞ്ഞ മാസം 22 ന് തിരുവിതാംകൂർ ദേവസ്വം ബോർഡ്‌ പ്രസിഡന്റ്‌ പി. എസ്. പ്രശാന്ത് പങ്കെടുത്ത യോഗത്തിൽ വച്ച് തിരഞ്ഞെടുത്തവരെ കൂടി ഉൾപ്പെടുത്തി 22 ഭാരവാഹികളെ തെരെഞ്ഞെടുത്ത ലിസ്റ്റിനു ദേവസ്വം ബോർഡ്‌ അംഗീകാരം ലഭിച്ചതിനെ തുടർന്നാണ് കമ്മറ്റി പ്രവർത്തനം ആരംഭിച്ചത്. 

അഡ്വ.സുധീഷ്കുമാർ (പ്രസിഡന്റ്‌ )

പി.വി.നാരായണൻ നായർ, ആർ. ദിവാകരൻ, രാജേഷ് കെ.ആർ.  (വൈസ് പ്രസിഡന്റ്‌ മാർ ) 

പി. സുനിൽകുമാർ (ജനറൽ സെക്രട്ടറി)

രാജശേഖരൻ നായർ, ആനന്ദ്കുമാർ, ഉമേഷ്‌ പി നായർ, ബേബി .ആർ, ആനന്ദ് കൃഷ്ണമൂർത്തി, 

ബിനോജി കെ.കെ, ഗിരീഷ് ജി. നായർ 

മോനിഷ് മോഹൻ, നാരായണൻ ജെ. 

രാധാകൃഷ്ണൻ ഇല്ലിക്കൽ, 

രാജേഷ് കണ്ണൻ, സനൽ എം. വി. , സോമശേഖരൻ, സുനിൽ എസ്. കെ. ,

സുബിൻ എം. നായർ, ഉഷ നായർ, വിനൂബ് വിശ്വം, (സെക്രട്ടറിമാർ )

അഡ്മിനിസ്ട്രറ്റീവ് ഓഫീസർ ഈശ്വരൻ നമ്പൂതിരി (ട്രഷറർ ). യോഗത്തിൽ വൈക്കം ഡെപ്യൂട്ടി കമ്മീഷണർ കെ. ആർ. ശ്രീലത, അസിസ്റ്റന്റ് ദേവസ്വം കമ്മീഷണർ 

മധുഗോപൻ, അഡ്വ.കമ്മീഷൻ പി. രാജീവ്‌ അക്കൗണ്ടന്റ് വിനീത് എന്നിവർ പങ്കെടുത്തു.

Follow us on :

More in Related News