Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കിണറ്റിലെ പന്ത് എടുക്കുവാൻ ശ്രമിക്കുന്നതിനിടയിൽ കിണറ്റിലേക്ക് വീണ വിദ്യാർത്ഥി ചെളിയിൽ പുതഞ്ഞ് മരണമടഞ്ഞു.

01 May 2024 16:18 IST

- SUNITHA MEGAS

Share News :

കടുത്തുരുത്തി:പന്തുകളിക്കുന്നതിനിടയിൽ കിണറ്റിലേക്ക് വീണ പന്ത് എടുക്കുവാൻ ശ്രമിക്കുന്നതിനിടയിൽ കിണറ്റിലേക്ക് വീണ വിദ്യാർത്ഥി ചെളിയിൽ പുതഞ്ഞ് മരണമടഞ്ഞു. 

ബുധനാഴ്ച രാവിലെ 10:40 ഓടെയാണ് സംഭവം.കുടക്കച്ചിറ സെ.ജോസഫ് എൽ.പി.സ്കൂൾ നാലാം ക്ലാസ്സ് വിദ്യാർത്ഥി ലിജു ബിജു (10)വാണ് അപകടത്തിൽ പെട്ടത്.

കരൂർ പഞ്ചായത്ത് കുടക്കച്ചിറ സെൻറ് തോമസ് മൗണ്ടിന് സമീപം വല്ലയിൽ ഓന്തനാൽ ബിജു പോളിൻ്റ മകനാണ്.

നാട്ടുകാർ ഉടൻ കുട്ടിയെ പുറത്തെടുത്തെങ്കിലും മരണമടഞ്ഞിരുന്നു. 

സഹോദരിക്കും ബന്ധുക്കളായ മറ്റ് കുട്ടികൾക്കും ഒപ്പം വീട്ടിൽ കളിച്ചുകൊണ്ടിരിക്കുകയാണ് സംഭവം. കിണറ്റിൽ വീണ പന്ത് കുട്ട ഉപയോഗിച്ച് ഉയർത്തിയെടുക്കാൻ ശ്രമിക്കുന്നതിനിടയിൽ കാൽവഴുതി കിണറ്റിൽ വീഴുകയായിരുന്നു. ഈ സമയം മാതാപിതാക്കൾ പുരിയിടത്തിൽ മറ്റ് ജോലികളിൽ ആയിരുന്നു. 

മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി പാലാ ജനറൽ ആശുപത്രിയിലേക്ക് മാറ്റി. 

അടുത്ത ദിവസം ആദ്യകുർബാന സ്വീകരണത്തിനായുള്ള ഒരുക്കത്തിലായിരുന്നു ലിജു.

Follow us on :

More in Related News