Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പക്ഷിപനി : ആലപ്പുഴയിലേക്ക് കൊല്ലത്ത്‌നിന്നുള്ള വിദഗ്ധരും

26 Jun 2024 15:31 IST

R mohandas

Share News :

കൊല്ലം:ആലപ്പുഴയില്‍ പടര്‍ന്നുപിടിച്ച പക്ഷിപ്പനി നിയന്ത്രണത്തിനായി കൊല്ലത്തുനിന്നും വെറ്ററിനറി സര്‍ജന്‍മാര്‍ ഉള്‍പ്പെട്ട പ്രത്യേകസംഘങ്ങളെയും നിയോഗിച്ചു. പ്രതിരോധനടപടികള്‍ക്കൊപ്പം രോഗബാധിത പ്രദേശങ്ങളിലെ വളര്‍ത്തു പക്ഷികളെ കൊന്നൊടുക്കുന്നതിനുമാണ് പ്രവര്‍ത്തിക്കുക. 10 വെറ്ററിനറി ഡോക്ടര്‍മാര്‍, 20 ലൈവ്‌സ്റ്റോക്ക് ഇന്‍സ്പക്ടര്‍മാര്‍, 20 അന്റന്‍ഡര്‍മാര്‍ ഉള്‍പ്പെടുന്ന 10 റാപ്പിഡ് റെസ്‌പോണ്‍സ് ടീമിനെയാണ് ഇന്ന് മുതല്‍ (ജൂണ്‍ 26) നിയോഗിച്ചിട്ടുള്ളത്.

ചെങ്ങന്നൂര്‍ സെന്‍ട്രല്‍ ഹാച്ചറി ഉള്‍പ്പടെ ആലപ്പുഴ ജില്ലയിലെ 24 ഓളം ഇടങ്ങളിലാണഅ പക്ഷിപ്പനി കണ്ടെത്തിയത്. 16 ഇടങ്ങളിലും രോഗബാധിതയായവയെ കൊന്നൊടുക്കി അണുനശീകരണവും പൂര്‍ത്തിയാക്കി. പക്ഷിപ്പനി പുതുതായി റിപ്പോര്‍ട്ട് ചെയ്ത ചേന്നംപള്ളിപ്പുറം (4 കേന്ദ്രങ്ങള്‍), മാരാരിക്കുളം സൗത്ത് (1), തണ്ണീര്‍മുക്കം (1), ചേര്‍ത്തല മുന്‍സിപ്പാലിറ്റി (1), പുലിയൂര്‍ സെന്‍ട്രല്‍ ഹാച്ചറി (1) എന്നിവിടങ്ങളിലേക്കാണ് ഇനി അടിയന്തര പ്രവര്‍ത്തനങ്ങളുടെ ആവശ്യകത. ഈ പശ്ചാത്തലത്തിലാണ് സമീപജില്ലകളില്‍ നിന്നുള്ള വിദഗ്ധരുടെ സഹായം തേടിയത്. മേഖലയില്‍ നിയോഗിക്കപ്പെട്ടവര്‍ 10 ദിവസത്തെ ഹോം ക്വാറന്റൈനില്‍ കഴിയണമെന്ന് കൊല്ലം ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ. ഡി. ഷൈന്‍കുമാര്‍ നിര്‍ദേശിച്ചു.

Follow us on :

More in Related News