Tue Dec 12, 2023 10:56 PM 1ST
Location
Sign In
11 Jun 2024 18:06 IST
Share News :
താനൂർ : താനൂർ - തിരൂർ നിയോജക മണ്ഡലങ്ങളെ ബന്ധിപ്പിക്കുന്ന കോട്ടിലത്തറ പാലം നിർമ്മാണത്തിനായി 13.92 കോടിയുടെ പുതുക്കിയ ഭരണാനുമതിയാണ് ലഭിച്ചു. പൊതുമരാമത്ത് വകുപ്പ് പാലങ്ങൾ വിഭാഗമാണ് പാലം നിർമ്മിക്കുന്നത്. മന്ത്രി വി അബ്ദുറഹിമാൻ്റെ ഇടപെടലിനെ തുടർന്നാണ് നടപടി. താനൂർ നിയോജകമണ്ഡലത്തിലെ ചെറിയമുണ്ടം പഞ്ചായത്തിനെയും തിരൂർ നഗരസഭയേയും വേർതിരിക്കുന്ന തിരൂർ പുഴയുടെ മനക്കടവിലാണ് ഈ പാലം നിർമ്മിക്കുന്നത്.
പാലം യാഥാർത്ഥ്യമാകുന്നതോടെ വൈലത്തൂർ ബംഗ്ലാംകുന്നിൽ നിന്നും പറപ്പൂത്തടം മീശപ്പടി കോട്ടിലത്തറയിലൂടെ തിരൂർ നഗരസഭയിലെ പി സി പടി, തിരൂർ - ചമ്രവട്ടം റോഡിലെ പൊലീസ് ലൈനിലേക്ക് ഗതാഗത കുരുക്കില്ലാതെ ഏറ്റവും എളുപ്പത്തിൽ എത്തിച്ചേരാൻ സാധിക്കും.
വൈലത്തൂർ ടൗൺ, പയ്യനങ്ങാടി, തിരൂർ ബസ് സ്റ്റാൻഡ്, സിറ്റി ജങ്ഷൻ, താഴേപ്പാലം പൂങ്ങോട്ടുകുളം തുടങ്ങി സ്ഥിരം ഗതാഗത കുരുക്കുണ്ടാവുന്ന മലപ്പുറം - തിരൂർ റോഡിലേയും, തിരൂർ - ചമ്രവട്ടം റോഡിലേയും തിരക്ക് ഒഴിവാക്കി തിരൂർ പട്ടണത്തിലേക്കും ചമ്രവട്ടം പൊന്നാനി ഭാഗത്തേക്കും സുഗമമായി യാത്ര ചെയ്യാനാവുന്ന ഈ റോഡ് യാത്രക്കാർക്ക് വലിയ അനുഗ്രഹമാവും.
ഈ പാലം നിർമ്മാണത്തിന് മുന്നോടിയായി മീശപ്പടി മുതൽ കോട്ടിലത്തറ വരെയുള്ള റോഡ് പ്രദേശവാസികൾ സൗജന്യമായി വിട്ടുനൽകിയിരുന്നു. ഈ സ്ഥലം കൂടി ഉപയോഗപ്പെടുത്തി വീതി കൂട്ടി 5 കോടി രൂപ ചെലവിൽ പിഡബ്ലിയുഡി നിരത്ത് വിഭാഗം ബിഎം ആൻഡ് ബിസി ചെയ്യുന്ന പ്രവൃത്തി പുരോഗമിക്കുകയാണ്. അഞ്ച് കോടി രൂപ ചെലവിൽ പറപ്പൂത്തടം - മീശപ്പടി റോഡ് നിർമ്മാണത്തിനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്. കോട്ടിലത്തറ മുതൽ പി സി പടി വരെ നിലവിലുള്ള റോഡ് വീതികൂട്ടി നവീകരിക്കാൻ കഴിഞ്ഞ സംസ്ഥാന ബജറ്റിൽ പ്രഖ്യാപിച്ചിട്ടുണ്ട്.
പഴയ കാലത്ത് തിരൂർ പുഴ കടന്ന് തലച്ചുമടായി വെറ്റിലയും മറ്റ് കാർഷിക ഉൽപന്നങ്ങളും തിരൂർ കമ്പോളത്തിലേക്ക് എത്തിക്കാൻ കർഷകരും മറ്റ് ജനങ്ങളും ഉപയോഗിച്ച ഈ വഴിയെ പ്രൗഢിയോടെ പുനർനിർമ്മിക്കുകയാണ് സർക്കാർ. ഒരിഞ്ചു വയൽ പോലും നികത്താതെ ഈ റോഡ് നിർമ്മിക്കാനാവുമെന്നതാണ് മറ്റൊരു പ്രത്യേകത.
Follow us on :
Tags:
More in Related News
Please select your location.