Tue Dec 12, 2023 10:56 PM 1ST
Location
Sign In
18 Apr 2024 21:46 IST
Share News :
കടുത്തുരുത്തി: പെരുവ മറ്റപ്പളളിക്കുന്ന് റസിഡൻസ് വെൽഫയർ അസ്സോസിയേഷൻ (MRA) യുവജന വിഭാഗത്തിൻ്റെ നേതൃത്വത്തിൽ കളമശ്ശേരി കേരള സ്റ്റാർട്ട് അപ്പ് മിഷൻ, മേക്കർ വില്ലേജ് എന്നിവ സന്ദർശിച്ചു. നൂതന സങ്കേതിക വിദ്യയുടെ സാധ്യതകളും, 3D പ്രിൻ്റിംഗ്, ആട്ടിഫിഷ്യൽ ഇൻ്റിലിജൻസ്, റോബോട്ടിക്സ് തുടങ്ങിയ സ്റ്റാർട്ടപ്പുകളെ പരിചയപ്പെടുവാനും മനസ്സിലാക്കുവാനും ഈ അവസരത്തിലൂടെ കുട്ടികൾക്ക് പ്രയോജനപ്പെട്ടു. കേരള ഡിജിറ്റൽ യൂണിവേഴ്സിറ്റി ഡീൻ ഡോ.അലക്സ് ജെയിംസ് ക്ലാസുകൾ നയിക്കുകയും ഡോ.എലിസമ്പത്ത് ജോർജ് വർക്ക്ഷോപ്പ് നയിക്കുകയുംശ്രീ. വെങ്കിട്ട് രാഘവേന്ദർ ചീഫ് എക്സിക്യുട്ടീവ് - മേക്കർ വില്ലേജ് കുട്ടികൾക്ക് സർട്ടിഫിക്കേറ്റുകൾ നൽകുകയും ചെയ്തു.റെസിഡൻസ് അസോസിയേഷൻ പ്രസിഡന്റ് റോബർട്ട് തോട്ടുപുറം, ആൽബിൻ മാത്യുസ്, ലിയോ പോൾ റോബർട്ട് തുടങ്ങിവർ നേതൃത്വം നൽകി.
Follow us on :
Tags:
More in Related News
Please select your location.