Tue Dec 12, 2023 10:56 PM 1ST
Location
Sign In
17 Dec 2024 11:00 IST
Share News :
കോട്ടയം: കോട്ടയത്ത് പൊന്‍പള്ളി ഞാറയ്ക്കലില്‍ ബി.എസ്.എന്‍.എല്‍. മൊബൈല്‍ ടവര്‍ പണിക്കിടെ ടവറിന്റെ മുകളിൽനിന്ന് വീണ് യുവാവ് മരിച്ചു. കോട്ടയ്ക്കുപുറം ആനിത്തോട്ടത്തില്‍ ജെല്‍ബിയുടെ മകന്‍ ഗോഡ്‌സണ്‍ പോള്‍ (19) ആണു മരിച്ചത്. സംസ്‌കാരം ചൊവ്വാഴ്ച നാലിന് കോട്ടയ്ക്കുപുറം സെന്റ് മാത്യൂസ് പള്ളിയില്‍.
തിങ്കളാഴ്ച ഉച്ചയ്ക്ക് ബി.എസ്.എന്‍എല്‍ ടവര്‍ 4ജിയിലേക്ക് മാറ്റുന്നതുമായി ബന്ധപ്പെട്ട ജോലിക്കാണ് ഗോഡ്‌സണ്‍ ഞാറയ്ക്കല്‍ എത്തിയത്. ടവറിന്റെ മുകളില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നതിനിടെ താഴേയ്ക്ക് വീഴുകയായിരുന്നു. അപകടത്തെ തുടര്‍ന്ന് ഒപ്പം ഉണ്ടായിരുന്നവര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
സംഭവത്തില്‍ കോട്ടയം ഈസ്റ്റ് പോലീസ് കേസ് എടുത്തു. മാതാവ്: മിനി. സഹോദരങ്ങള്‍: ബ്ലസണ്‍ പോള്‍, ഡെയ്‌സണ്‍ പോള്‍.
Follow us on :
Tags:
More in Related News
Please select your location.