Tue Dec 12, 2023 10:56 PM 1ST

Location  

Sign In

അരുവിക്കുത്ത് വെളള ച്ചാട്ടത്തില്‍ മരിച്ച കമിതാക്കളുടെ മൃതദേഹങ്ങൾ കണ്ടെത്തിയത് അർധ നഗ്ന നിലയിൽ

22 Dec 2024 21:29 IST

ജേർണലിസ്റ്റ്

Share News :

തൊടുപുഴ: മുട്ടം അരുവിക്കുത്ത് വെള്ളച്ചാട്ടത്തില്‍ നിന്നും എഞ്ചിനീയറിങ് വിദ്യാര്‍ത്ഥികളുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയത് അർധ നഗ്ന നിലയിൽ.

 സംഭവത്തിൽ ദുരുഹത ആരോപണം ഉയർന്നതിനാൽ ഇടുക്കി മെഡിക്കല്‍ കോളേജിലാണ് പോസ്റ്റുമോർട്ടം നടത്തിയത്. എന്നാൽ

സംഭവത്തില്‍ അസ്വാഭാവികത ഇല്ലെന്ന നിഗമനത്തിലേക്കാണ് പോലീസ്. ഇടുക്കി മെഡിക്കല്‍ കോളേജില്‍ നടത്തിയ പോസ്റ്റ്‌മോര്‍ട്ടത്തില്‍ നിന്നുള്ള പ്രാഥമിക സൂചനയില്‍ നിന്നാണ് മുങ്ങി മരണമെന്ന നിഗമനത്തിലേക്ക് പോലീസ് എത്തിയത്. മുട്ടം എന്‍ജിനീയറിങ് കോളേജിലെ മൂന്നാം വര്‍ഷ കംപ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ഥി ഇടുക്കി മുരിക്കാശ്ശേരി കൊച്ചുകരോട്ട് ഡോണല്‍ ഷാജി (22), സൈബര്‍ സെക്യൂരിറ്റി ഒന്നാം വര്‍ഷ വിദ്യാര്‍ഥിനി കൊല്ലം തലവൂര്‍ മഞ്ഞക്കാല പള്ളിക്കിഴക്കേതില്‍ അക്സാ റെജി (18) എന്നിവരുടെ മൃതദേഹങ്ങളാണ് അരുവിക്കുത്ത് വെള്ളച്ചാട്ടത്തില്‍ നിന്നും കണ്ടെത്തിയത്. മൃതദേഹം കണ്ടെത്തുമ്പോള്‍ ഡോണല്‍ ഷാജിയുടെ ചുണ്ടിലും ഇരു ചെവികളിലും കണ്ണിലും മുറിവുണ്ടായിരുന്നത് സംശയിത്തിനിടയാക്കിരുന്നു. എന്നാല്‍ ഇത് ദീര്‍ഘനേരം വെള്ളത്തില്‍ കിടന്നപ്പോള്‍ മീന്‍ കൊത്തിയത് മൂലമോ ഞണ്ട് ഉള്‍പ്പെടെയുള്ള എന്തെങ്കിലും ജീവി കടിച്ചത് മൂലമോ ആകാന്‍ സാധ്യതയുണ്ടെന്നാണ് പോസ്റ്റ് മാര്‍ട്ടത്തിലൂടെ ലഭിച്ച സൂചനയെന്ന് പൊലീസ് പറഞ്ഞു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ആയില്ലെങ്കിലും മുങ്ങിമരണമമെന്ന് തന്നെയാണ് ഡോക്ടര്‍ സൂചിപ്പിച്ചതെന്ന് തൊടുപുഴ ഡി.വൈ.എസ്.പി പറഞ്ഞു. ഫോറന്‍സിക് പരിശോധനയും കേസില്‍ ഉണ്ടായേക്കും. കുളിക്കാനിറങ്ങിയത് തന്നെയാണെന്ന് വേണം മനസിലാക്കാനെന്നും അദ്ദേഹം സൂചിപ്പിച്ചു. വെള്ളച്ചാട്ടത്തിന്റെ പലയിടങ്ങളിലും ആളുകള്‍ കുളിക്കാനിറങ്ങാറുണ്ടെന്ന് മുട്ടം പൊലീസും പറഞ്ഞു. ശനിയാഴ്ച രാവിലെ മുതല്‍ വിദ്യാര്‍ത്ഥികളെ കാണാനില്ലെന്ന് സഹപാഠികളുടെ പരാതിയെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് അരുവിക്കുത്ത് വെള്ളച്ചാട്ടത്തില്‍ ഇരുവരുടേയും മൃതദേഹം കണ്ടെടുക്കുന്നത്. ഇവരെ നിരന്തരം ഫോണില്‍ ബന്ധപ്പെടാന്‍ നോക്കിയെങ്കിലും ലഭിച്ചിരുന്നില്ല. ഇതിനിടെ ഇവിടെ കുളിക്കാനെത്തിയ പ്രദേശവാസികള്‍ക്ക് കരയില്‍ നിന്നു മൊബൈല്‍ ഫോണ്‍ ലഭിച്ചു. തുടര്‍ച്ചയായി ബെല്ലടിച്ച് കൊണ്ടിരുന്ന ഫോണ്‍ എടുത്തപ്പോഴാണ് കുട്ടികള്‍ അപകടത്തില്‍രപ്പെട്ടുവെന്ന സംശയം ഉണ്ടായത്. ഇതോടെ സഹപാഠികള്‍ എത്തി വിവരം കോളേജ് അധികൃതരേയും പൊലീസിനെയും അറിയിക്കുകയായിരുന്നു. തുടര്‍ന് നടത്തിയ തിരച്ചിലിലാണ് ഇരുവരുടേയും മൃതദേഹം കണ്ടെടുക്കുന്നത്. ഞായർ രാവിലെ വരെ തൊടുപുഴയിലെ ജില്ലാ ആശുപത്രിയില്‍ സൂക്ഷിച്ച മൃതദേഹം  ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി ഇടുക്കി മെഡിക്കല്‍ കോളേജിലെത്തിച്ചു. പൊലീസ് സര്‍ജന്റെ നേതൃത്വത്തില്‍ പോസ്റ്റ് മാര്‍ട്ടം നടത്തിയ ശേഷം ഇരുവരുടേയും മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ട് നല്‍കി.



Follow us on :

More in Related News