Tue Dec 12, 2023 10:56 PM 1ST
Location
Sign In
11 Jul 2024 14:50 IST
Share News :
തിരൂരങ്ങാടി : 2008 ലെ കേരള നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമവും സർക്കാർ ഉത്തരവുകളും മുൻസിപ്പാലിറ്റി കെട്ടിട നിർമ്മാണ ചട്ടങ്ങളും ലംഘിച്ച് നിലം ഭൂമിയിൽ അനധികൃത നിർമാണം നടത്തിയതിനെതിരെ പരാതി നൽകിയ പൊതുപ്രവർത്തകനുമായ എം.പി സ്വാലിഹ് തങ്ങൾക്ക് പോലീസ് സംരക്ഷണം നൽകാൻ ഹൈക്കോടതി ഉത്തരവായത്.
ചെമ്മാട് മാനീപ്പാടത്ത് അനധികൃതമായി നിർമിച്ച ഓഡിറ്റോറിയത്തിന് നമ്പറിട്ട് നൽകിയത് ഉൾപ്പടെയുള്ള വിവിധ ക്രമക്കേടുകൾ ഏറെ വിവാദമാവുകയും വയൽ നികത്തി നിമിച്ച ഓഡിറ്റോറിയത്തിന് നമ്പർ നൽകിയ നഗരസഭാ മുൻ സെക്രട്ടറിക്കെതിരേ എം.പി സ്വാലിഹ് തങ്ങൾ അധികൃതർക്ക് പരാതി നൽകുകയും ചെയ്തിരുന്നു. തിരൂരങ്ങാടി മുൻ നഗരസഭാ സെക്രട്ടറിയായിരുന്ന എസ്. ജയകുമാർ ഇപ്പോൾ വിജിലൻസ് കോടതിയിൽ സ്വാലിഹ് നൽകിയ പരാതിയെ തുടർന്ന് നിയമ നടപടികൾ നേരിട്ടു കൊണ്ടിരിക്കുകയാണ്.
ഫെബ്രുവരി 3 ന് ആണ് കേസിനാസ്പദമായ സംഭവം. അനധികൃത നിർമാണത്തിനെതിരെ പരാതി നൽകിയതും, കെട്ടിടം പൊളിച്ച് മാറ്റാൻ സർക്കാർ നഗരസഭക്ക് നിർദേശം നൽകിയത് സംബദ്ധിച്ച് പത്ര വാർത്ത പുറത്ത് വന്നതോടെയാണ് ആയതിലുള്ള വിരോധം കാരണമാണ് ഓഡിറ്റോറിയം ഉടമയും സംഘവും ഹരജിക്കാരനെ സ്വദേശത്ത് വെച്ച് രാത്രി കാറിൽ എത്തി അക്രമിക്കുകയും ഭീഷണിയും അസഭ്യവർഷവും പണം പിടിച്ച് പറിക്കലും രേഖകൾ തട്ടിയെടുക്കൽ ഉൾപ്പടെ നടത്തുകയും ചെയ്തിരുന്നു. തുടർന്ന് ഹരജിക്കാരൻ അക്രമികൾക്കെതിരെ പോലീസിൽ പരാതി നൽകിയിരുന്നെങ്കിലും ഗൗരവതരമായ തുടർ നടപടികളൊന്നും തന്നെ പോലീസ് സ്വീകരിച്ചിരുന്നില്ല. ഈ സാഹചര്യത്തിലാണ് പരാതിക്കാരൻ പോലീസ് സംരക്ഷണം ആവശ്യപ്പെട്ടുകൊണ്ട് ബഹു. കേരള ഹൈക്കോടതിയെ സമീപിക്കുന്നത്. പൗരൻമാരുടെ ജീവനും സ്വത്തിനും സംരക്ഷണമുറപ്പാക്കൽ നിയമപാലകരുടെ ഉത്തരവാദിത്തമാണെന്ന് കേസ് പരിഗണിച്ചു കൊണ്ട് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ നിരീക്ഷിച്ചു.
ഹരജിക്കാരനു വേണ്ടി അഡ്വ. ഹംസത്ത് അലി വി.കെ, ആയിശ അഫ്രിൻ എ.വി.കെ, അഡ്വ. ശിഫ ലതീഫ്, അഡ്വ. മുഹമ്മദ് ശമീൽ കെ എന്നിവർ കേരള ഹൈക്കോടതിയിൽ ഹാജരായി.
Follow us on :
Tags:
More in Related News
Please select your location.