Tue Dec 12, 2023 10:56 PM 1ST
Location
Sign In
16 Nov 2024 09:29 IST
Share News :
കുട്ടികളുടെ ഹരിതസഭ നടത്തി
പറവൂർ: മാലിന്യമുക്ത നവകേരളം പദ്ധതിയുടെ ഭാഗമായി വടക്കേക്കര ഗ്രാമപഞ്ചായത്തിലെ എല്ലാ സ്കൂളുകളിലെയും വിദ്യാർത്ഥികളെ പങ്കെടുപ്പിച്ചുകൊണ്ട് കുട്ടികളുടെ ഹരിതസഭ സംഘടിപ്പിച്ചു.
മാലിന്യ സംസ്ക്കരണത്തിനായി വിദ്യാലയങ്ങളിൽ നടപ്പിലാക്കുന്ന പ്രവർത്തനങ്ങളെ കുറിച്ച് കുട്ടികൾ റിപ്പോർട്ട് അവതരിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രശ്മി അനിൽകുമാർ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ കുട്ടികളുടെ പ്രതിനിധികളായി അക്ഷര, ശ്രീബാലാ, ദേവി ചൈതന്യ എന്നിവർ ഹരിതസഭ ലക്ഷ്യങ്ങൾ അവതരിപ്പിച്ചു. പഞ്ചായത്ത് വൈസ്പ്രസിഡന്റ് വി.എസ്. സന്തോഷ് സ്ഥിരം സമിതി അംഗങ്ങളായ മിനി വർഗീസ്, ലൈജു ജോസഫ്, വാർഡ് മെമ്പർമാരായ സൈബ സജീവ്, സുമ ശ്രീനിവാസൻ, മിനി ഉദയൻ, മായാദേവി, പി.കെ. ഉണ്ണികൃഷ്ണൻ, പഞ്ചായത്ത് സെക്രട്ടറി അജിത കെ എൻ, അസി. സെക്രട്ടറി ബിനി പി ,ജൂനിയർ സൂപ്രണ്ട് വിനോദ് കുമാർ, കില പ്രതിനിധികളായ ദീപാ മണി, ശരത്ത് എന്നിവർ സംസാരിച്ചു.
Follow us on :
Tags:
More in Related News
Please select your location.