Tue Dec 12, 2023 10:56 PM 1ST
Location
Sign In
07 Oct 2024 10:32 IST
Share News :
തൃശ്ശൂര്‍: ഏതെങ്കിലും ഒന്നോ രണ്ടോ ഉദ്യോഗസ്ഥര്‍ വിചാരിച്ചാല്‍ തൃശ്ശൂര്‍ പൂരം കലക്കാന്‍ കഴിയില്ലെന്ന് സിപിഐ നേതാവ് വിഎസ് സുനില്‍കുമാര്‍. പൂരം കലക്കിയതിന് പിന്നില്‍ വ്യക്തമായ ഗൂഢാലോചനയുണ്ടെന്നും അദ്ദേഹം പറഞ്ഞു. തൃശ്ശൂരില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയാണ് അദ്ദേഹം.
എഡിജിപി എം.ആര്‍ അജിത്ത് കുമാറിനെ മാറ്റിയത് ശിക്ഷാ നടപടിയാണ്. ഇടതുപക്ഷ രാഷ്ട്രീയം ഉയര്‍ത്തിപ്പിടിച്ചു കൊണ്ടു തന്നെയാണ് നടപടിയെടുത്തത്. അന്വേഷണ റിപ്പോര്‍ട്ട് വന്നതിനുശേഷം ഇന്നലെ രാത്രി മുഖ്യമന്ത്രി ഓഫീസിലെത്തി ആ ഫയല്‍ ഒപ്പിടണമെങ്കില്‍ അത്രയും ഗൗരവമുള്ള രാഷ്ട്രീയ വിഷയം തന്നെയാണ് അതെന്നും വിഎസ് സുനില്‍കുമാര്‍ കൂട്ടിച്ചേര്‍ത്തു.
Follow us on :
Tags:
More in Related News
Please select your location.