Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വന്യജീവി ശല്യം കോൺഗ്രസ്സ് നേതാക്കൾ സന്ദർശിച്ചു

09 May 2024 19:58 IST

Arun das

Share News :

വടക്കാഞ്ചേരി.

വന്യജീവികൾ നാട്ടിലിറങ്ങി കാർഷിക ഉൽപ്പന്നങ്ങളും ഉപജീവന മാർഗങ്ങളും, മനുഷ്യജീവനുകൾക്ക് ഭീഷണിഉയർത്തിയിട്ടും വനം വകുപ്പും, സംസ്ഥാനസർക്കാരും വലിയ അനാസ്ഥയാണ് കാണിക്കുന്നതെന്ന് വടക്കാഞ്ചേരി മണ്ഡലം കോൺഗ്രസ് അറിയിച്ചു. വടക്കഞ്ചേരിയിൽ, വാഴാനി, അകമല, അസുരൻകുണ്ട്, വനമേഖലയിൽ ആന ഇറങ്ങാൻ തുടങ്ങിയിട്ട് ഒരു വർഷത്തിലധികമായി. സ്വകാര്യ തോട്ടത്തിൽ പന്നിയെ പിടിക്കാൻ വെച്ച വൈദുതി കെണിയിൽ ആന കൊല്ലപ്പെട്ടതും ആകമലയിൽ ആണ്.

വന്യ മൃഗങ്ങൾ ഇറങ്ങാതിരിക്കാൻ ഉടനടി വേണ്ടത് ചെയ്യുമെന്നും, വൈദ്യുതി വേലി സ്ഥാപിക്കാൻ പണം അനുവദിച്ചു എന്ന് MLA യും, ഫോറസ്റ്റ് അധികാരികളും ഉറപ്പു തന്നെങ്കിലും ഒന്നും നടന്നിട്ടില്ല.

ഈ അവസ്ഥ തുടരുന്നതിനിടയിലാണ് കഴിഞ്ഞ ദിവസം അകമലയിൽ വീണ്ടും ആനയിറങ്ങി കൃഷി നശിപ്പിച്ചത്

ഈ സാഹചര്യത്തിൽ വടക്കാഞ്ചേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നേതാക്കൾ ജനപ്രതിനിധികൾ എന്നിവർ ആനയിറങ്ങി നശിപ്പിച്ച കൃഷി തോട്ടങ്ങൾ, വീടുകൾ എന്നി പ്രദേശങ്ങളിൽ സന്ദർശനം നടത്തി.

അടിയന്തിരമായി സർക്കാർ പ്രഖ്യാപിച്ച കാര്യങ്ങൾ നടപ്പിലാക്കിയില്ലെങ്കിൽ ജനങ്ങളെ സംഘടിപ്പിച്ചുകൊണ്ട് ശക്തമായ സമരം ആരംഭിക്കും എന്ന് സ്ഥലം സന്ദർശിച്ച നേതാക്കൾ അറിയിച്ചു .

ഡിസിസി ഭാരവാഹികൾ ആയ കെ അജിത്കുമാർ, ഷാഹിത റഹ്മാൻ, ഡിവിഷൻ കൺസിലർ ബുഷ്‌റ റഷീദ്, മണ്ഡലം പ്രസിഡന്റ്‌ ബിജു ഇസ്മായിൽ, നേതാക്കൾ ആയ എ എസ് ഹംസ, ശശി മംഗലം, സി ആർ രാധാകൃഷ്ണൻ എന്നിവർ സന്ദർശനത്തിൽ പങ്കെടുത്തു

Follow us on :

More in Related News