Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ബഷീർ സാഹിത്യത്തിൽ വിത്യസ്ഥത നിലനിറുത്തി നിൽക്കുന്ന നക്ഷത്രം - എം.എൻ കാരശ്ശേരി.

05 Jul 2024 17:18 IST

santhosh sharma.v

Share News :

തലയോലപ്പറമ്പ്: മതപരമായ വർഗ്ഗീയത, ജാതിപരമായ വിവേചനം എന്നതിന് എതിരെയുള്ള നിലപാടാണ് ഗാന്ധിജിയ്ക്ക് ഉണ്ടായിരുന്നതും ആ ഗാന്ധിയെ തൊട്ടിട്ടാണ് കോഴിക്കോട് വന്ന് ബഷീർ രാഷ്ട്രിയത്തിൽ പങ്കളിയായതും സമരത്തിൽ പങ്കെടുത്തതെന്നും എം.എൻ. കാരശ്ശേരി അഭിപ്രായപ്പെട്ടു. ലോകത്തോട് വലിയ അലിവ് കാണിച്ചിട്ടുള്ള ബഷീർ ഒരു ജീവിയെ പോലും ഉപദ്രവിക്കരുതെന്ന് ആഗ്രഹിച്ചയളാണെന്നും, ബഷീർ സാഹിത്യത്തിലെ വിത്യസ്ത നിലനിറുത്തി തിളങ്ങി നിൽക്കുന്ന നക്ഷത്രമാണെന്നും കാരശ്ശേരി പറഞ്ഞു. ബഷീർ ബാല്യകാല സഖി പുരസ്കാരം സ്വീകരിച്ച് മറുപടി പ്രസഗം നടത്തുകയായിരുന്നു അദ്ദേഹം. പച്ചമനുഷ്യൻ്റ കഥകൾ പറഞ്ഞ് സാഹിത്യനഭോ മണ്ഡലത്തിൽ എന്നും ശോഭിച്ച ബഷീർ നാട്ടിൻ പുറത്ത് ജീവിക്കുന്ന മനുഷ്യർക്ക് ചിരംജ്ജീവി വ്യക്തിത്വം നൽകിയ സാഹിത്യകാരനായിരുന്നു ബഷീർ എന്ന് മുൻമന്ത്രിയും പ്രഭാഷകനുമായ മുല്ലക്കര രത്നകരൻ അഭിപ്രായപ്പെട്ടു. വൈക്കം മുഹമ്മദ് ബഷീർ ദിനത്തോടനുബന്ധിച്ച് വൈക്കം മുഹമ്മദ് ബഷീർ സ്മാരക സമിതി യുടെ നേതൃത്വത്തിൽ തലയോലപ്പറമ്പ് ഫെഡറൽ നിലയത്തിന് മുന്നിൽ നടത്തിയ ബഷീർ പുരസ്കാര ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബഷീർ ബാല്യകാലസഖി പുരസ്കാരം എം.എൻ കാരശ്ശേരിയ്ക്കും ബഷീർ അമ്മ മലയാളം പുരസ്കാരം കെ.എ. ബീനയ്ക്കും മുൻ മന്ത്രി മുല്ലക്കര രത്നകരൻ കൈമാറി. സമിതി ചെയർമാൻ കിളിരൂർ രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ ഡോ. പോൾ മണലിൽ ആദരപ്രഭാഷണം നടത്തി. ചലച്ചിത്ര നടൻ തമ്പി ആൻ്റണി, പ്രസാധകൻ ആശ്രമം ഭാസി എന്നിവർ ബഷീർ സ്മരണ നടത്തി. ഫെഡറൽ ബാങ്ക് സോണൽ ഹെഡ് നിഷ. കെ. ദാസ്, അഡ്വ. ടോമി കല്ലാനി എന്നിവർ ക്യാഷ് അവാർഡ് നൽകി. സമിതി വൈസ് ചെയർമാൻമാരായ മോഹൻ.ഡി. ബാബു, എം.ഡി. ബാബുരാജ് എന്നിവർ പ്രശസ്തി പത്രം വായിച്ചു. ജനറൽ സെക്രട്ടറി പി.ജി. ഷാജിമോൻ, ട്രഷറർ ഡോ. യു. ഷംല , ഡോ. എസ്. പ്രീതൻ, നാഗേഷ് ബാബു, ഡോ. എസ്. ലാലി മോൾ, പ്രൊഫ .കെ.എസ്. ഇന്ദു, മനോജ് ഡി.വൈക്കം, ഡോ.അംബിക . എ. നായർ, ഫെഡറൽ ബാങ്ക് ശാഖാ മാനേജർ അക്ഷയ്.എസ് പുളിമൂട്ടിൽ

തുടങ്ങിയവർ പ്രസംഗിച്ചു.

ബഷീർ കഥാപാത്രങ്ങളായ സെയ്തു മുഹമ്മദ്, ഖദീജ എന്നിവർ മുഖ്യ അഥിതികളായി ചടങ്ങിൽ പങ്കെടുത്തു.



 

Follow us on :

More in Related News