Tue Dec 12, 2023 10:56 PM 1ST
Location
Sign In
23 Oct 2025 09:29 IST
Share News :
പരപ്പനങ്ങാടി : പരപ്പനങ്ങാടി നഗരസഭയുടെ വാർഷിക പദ്ധതിയിൽ ഉൾപെടുത്തി 24 ലക്ഷം രൂപ ചിലവിയിച്ച് കൊണ്ട് നിർമ്മിച്ച അംഗനവാടിയാണ് പരപ്പനങ്ങാടി നഗരസഭ ചെയർമാൻ പി പി ഷാഹുൽ ഹമീദ് നാടിന് സമർപ്പിച്ചത്.
പൗര പ്രമുഖനയായിരുന്ന
കുട്ടി അധികാരി സാഹിബിന്റെ ഭാര്യയും മുൻ വികസന സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാനും കൗൺസിലറുമായ
പി വി മുസ്തഫയുടെ ഉമ്മയുമായ ഉമ്മാക്യ ഉമ്മയുടെ പേരിലുള്ള സ്ഥലം സൗജന്യമായി
നഗരസഭക്ക് നൽകിയ ഭൂമിയിലാണ്
മനോഹരമായ കെട്ടിടം നിർമ്മിച്ചത്.
വർഷങ്ങളായി വാടക കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന അംഗനവാടി കൗൺസിലറായ പി വി മുസ്തഫ ഇലക്ഷൻ സമയത്ത് നൽകിയ വാഗ്ദാനമാണ്
നിറവേറ്റിയത്.
ഒരു നാടിന്റെ ആഘോഷമായി
നാട്ടുകാരുടെ വലിയ ഉത്സവമായാണ്
ഉദ്ഘാടന ചടങ്ങ് നടന്നത്. കൗൺസിലർ പി വി മുസ്തഫ അധ്യക്ഷത വഹിച്ചു.
ഡെപ്യുട്ടി ചെയർപേഴ്സൻ ബി പി ഷാഹിദ,
വിവിധ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർപേഴ്സന്മാരായ വി കെ സുഹറ,
സീനത്ത് ആലിബാപ്പു, ഖൈറുന്നിസ താഹിർ,സി നിസാർ അഹമ്മദ്,
മുൻ ചെയർമാൻ എ ഉസ്മാൻ,
മുൻ വൈസ് ചെയർപേഴ്സൻ കെ ഷഹർബാനു, കൗൺസിലർമാർ,
വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.
Follow us on :
Tags:
Please select your location.